കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് നവവരന് ദാരുണാന്ത്യം
Dec 13, 2019, 13:18 IST
പയ്യന്നൂര്‍: (www.kasargodvartha.com 13.12.2019) പയ്യന്നൂര്‍ പുതിയങ്കാവ് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ നവവരന് ദാരുണാന്ത്യം. പയ്യന്നൂര്‍ കാറമേല്‍ സ്വദേശി പി.വി വിവേക് (29) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന കെഎല്‍ 15-7814 നമ്പര്‍ കെഎസ്ആര്‍ടിസി ബസും വിവേക് ഓടിച്ച കെഎല്‍ 13 ജെ 7186 നമ്പര്‍ സ്പ്ലണ്ടര്‍ ബൈക്കും ഇടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ 24നായിരുന്നു വിവേക് വിവാഹിതനായതാണ്. എരമം ഉള്ളൂര്‍ സ്വദേശിനിയായ ദര്‍ശനയാണ് ഭാര്യ. കാറമേലിലെ പി വി വേണുഗോപാലിന്റെയും ലളിതാ വേണുഗോപാലിന്റെയും മകനാണ്. സഹോദരന്‍ വൈശാഖ്. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kannur, Payyanur, Accident, KSRTC-bus, Bike, Death, Kanhangad, Youth, Ksrtc bus hit on bike young man died < !- START disable copy paste -->