Kodiyeri cremated | കോടിയേരിക്ക് നിറകണ്ണുകളോടെ വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു; ഇനി ജ്വലിക്കുന്ന ഓർമ
Oct 3, 2022, 16:38 IST
കണ്ണൂർ: (www.kasargodvartha.com) വികാരനിർഭരമായ നിമിഷങ്ങൾക്കിടെ വൻ ജനാവലിയെ സാക്ഷിയാക്കി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. പൊലീസ് ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു. മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി. പിണറായി വിജയനും സീതാറാം യെച്ചൂരിയുമടക്കമുള്ളവര്‍ കണ്ണീരോടെ പ്രിയ സഖാവിനെ യാത്രയാക്കി.
സിപിഎം ജനറൽ സെക്രടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാനസെക്രടറി എം വി ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എ വിജയരാഘവന്‍, എംവി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ മുന്‍നിരയില്‍ അണിചേര്‍ന്നാണ് വിലാപയാത്രായായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയത്. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
Keywords: Kannur, Kerala, News, Top-Headlines, Latest-News, Kodiyeri-Balakrishnan, Kodiyeri Balakrishnan, Dead Body, Pinarayi-Vijayan, Minister, CPM, Kodiyeri Balakrishnan cremated with state honours in Payyambalam.
< !- START disable copy paste -->

മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.