കൊച്ചുവേളി - മംഗളുറു ദ്വൈവാര അന്ത്യോദയ എക്‌സ്പ്രസ് ട്രെയിൻ മെയ് 2 മുതൽ സെർവീസ് പുനരാരംഭിക്കും
മംഗളുറു: (www.kasargodvartha.com 13.04.2021) കോവിഡിനെ തുടർന്ന് നിർത്തിവെച്ച കൊച്ചുവേളി - മംഗളുറു അന്ത്യോദയ എക്‌സ്പ്രസ് ട്രെയിൻ മെയ് രണ്ട് മുതൽ സെർവീസ് പുനരാരംഭിക്കും. ആഴ്ചയിൽ രണ്ടു ദിവസമാണ് ട്രെയിൻ സെർവീസ് നടത്തുന്നത്. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാവും.
06355 നമ്പർ ട്രെയിൻ വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.25 ന് തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.20ന് മംഗളുറു ജംഗ്ഷനിൽ എത്തിച്ചേരും. രാവിലെ 07.28 ആണ് കാസർകോട്ടെ സമയം. ഷൊർണൂർ ജംഗ്ഷൻ മൂന്ന് മണി, തിരൂർ - 03.43, കോഴിക്കോട് - 04.27, കണ്ണൂർ - ആറ് മണി എന്നിങ്ങനെയാണ് സമയം.
06356 നമ്പർ വണ്ടി ഞായർ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് 8.10 ന് മംഗളൂറുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിൽ എത്തിച്ചേരും. കാസർകോട് - 8.47, കണ്ണൂർ - 9.55, കോഴിക്കോട് - 11.15, തിരൂർ - 12.03, ഷൊർണൂർ ജംഗ്ഷൻ - 01.10 എന്നീ സമയങ്ങളിൽ എത്തും.
ട്രെയിനിൽ 14 സെകന്റ് ക്ലാസ് കോചുകളും രണ്ട് ലഗേജ് - ബ്രേക് വാൻ കോചുകളും ഉണ്ടായിരിക്കും. ടികെറ്റുകൾ റിസേർവ്ഡ് ആയിരിക്കും.
Keywords: Mangalore, Karnataka, News, Train, COVID-19, Kollam, Ernakulam, Kannur, Kasaragod, Kochuveli-Mangalore dhwaivara Antyodaya Express train will resume service from May 2.
< !- START disable copy paste -->