മസ്തിഷ്ക മരണം സംഭവിച്ച പയ്യന്നൂര്‍ സ്വദേശിയുടെ കിഡ്നി ദാനം ചെയ്തു
Apr 9, 2016, 20:30 IST
മംഗളൂരു: (www.kasargodvartha.com 09.04.2016) മസ്തിഷ്ക മരണം സംഭവിച്ച പയ്യന്നൂര്‍ സ്വദേശിയുടെ കിഡ്നി ദാനം ചെയ്തു. കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച പയ്യന്നൂരിലെ കെട്ടിട നിര്‍മാണ തൊഴിലാളിയായ കെ വി ബാബു (34)വിന്റെ കിഡ്നിയാണ് ദാനം ചെയ്തത്.
ഇത് പിന്നീട് വൃക്ക രോഗിയില്‍ വിജയകരമായി വെച്ചുപിടിപ്പിച്ചു. ഡോക്ടര്‍മാരായ മുജീബ് റഹ് മാന്‍, നിശ്ചിത് ഡിസൂസ, അല്‍ത്വാഫ് ഖാന്, സന്തോഷ് പൈ, പത്മനാഭ ഭട്ട്, രാമമൂര്‍ത്തി എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ഏപ്രില്‍ ആറിന് 12.30 മണിക്ക് യേനപ്പോയ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
ചീമേനിയില്‍ കെട്ടിട നിര്‍മാണ ജോലിക്കിടെ ഒന്നാം നിലയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയോളമായി ആശുപത്രിയിലായിരുന്നു ബാബു. ഏപ്രില്‍ നാലിന് രാത്രിയാണ് മസ്തിഷക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
Keywords : Mangalore, Hospital, Health, Kannur, Death, Youth, KV Babu.