Jailed | 8 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പിതാവിന് 90 വര്‍ഷം തടവും പിഴയും
Jun 22, 2023, 20:31 IST
പയ്യന്നൂര്‍: (www.kasargodvartha.com) എട്ടു വയസുള്ള സ്വന്തം മകനെ ക്രൂരമായ രീതിയില്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്ന കേസില്‍ പിതാവിന് 90 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ 45 കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര് രാജേഷ് ശിക്ഷിച്ചത്.
2018 ജൂലൈ 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പല തവണ പ്രതി മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതിയുണ്ട്. പയ്യന്നൂര്‍ സിഐയായിരുന്ന കെ വിനോദ് കുമാര്‍ എസ് ഐയായിരുന്ന കെപി ഷൈന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Kerala court sentences man 90 years in prison for abusing 8-year-old son, Kannur, News, Molestation, Complaint, Court, Jailed, Son, Judge, Kerala.