city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന ബജറ്റ്: വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി, കണ്ണൂരില്‍ ഐടി പാര്‍ക്

തിരുവനന്തപുരം: (www.kasargodvartha.com 11.03.2022) ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ വിലക്കയറ്റം തടയുന്നതിനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി വകയിരുത്തി. അടുത്ത 25 വര്‍ഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

ജിഎസ്ടി വരുമാനത്തിലെ വളര്‍ച്ച വീണ്ടെടുപ്പ് ഉണ്ടാകുന്നതിന്റെ സൂചനയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. 'പ്രതിസന്ധികള്‍ അവസാനിച്ചുവെന്നല്ല പറയുന്നത്. കോവിഡിന്റെ നാലാം തരംഗം ഉണ്ടായേക്കാം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റവും, സംസ്ഥാനത്തെ ബാധിക്കുന്ന മറ്റ് പ്രതിസന്ധികളും ഉടലെടുത്തേക്കാം. പക്ഷേ, പ്രതിസന്ധികള്‍ വന്നാലും അവയെ ഒന്നിച്ച് നിന്ന് അതിജീവിക്കാനുള്ള ആത്മവിശ്വാസം കേരളം ആര്‍ജിച്ചു'- ധനമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ പുതിയ ഐടി പാര്‍ക് പ്രഖ്യാപിച്ചു. ഐടി മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. എറണാകുളം-കൊരട്ടി, എറണാകുളം-ചേര്‍ത്ത, കോഴിക്കോട്-കണ്ണൂര്‍ എന്നിവിടങ്ങളിലെ ഐടി ഇടനാഴികള്‍ വിപുലീകരിക്കും. കണ്ണൂര്‍ വിമാനത്താവളം വികസിച്ചതോടുകൂടി കണ്ണൂരില്‍ ഐടി വ്യവസാത്തിന് സാധ്യതകളുണ്ടാും. 

സംസ്ഥാന ബജറ്റ്: വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി, കണ്ണൂരില്‍ ഐടി പാര്‍ക്


കൊല്ലത്ത് അഞ്ച ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി മേഖല സ്ഥാപിക്കും. ഐടി ഇടനാഴിയില്‍ സാറ്റലൈറ്റ് ഐടി പാര്‍കുകള്‍ സ്ഥാപിക്കും. ഐടി കേന്ദ്രങ്ങള്‍ക്കായി പദ്ധതിയില്‍ പറഞ്ഞ തുകയ്ക്ക് പുറമെ കിഫ്ബി വഴി 100 കോടി രൂപ നല്‍കും.

ഐടി, ഐടി ഇതര വ്യവസായങ്ങള്‍ക്കായി മതിയായ പരിശീലനം നേടിയവരെ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍, ഇന്റേണ്‍ഷിപ് എന്ന നിലയില്‍ അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഐടി സ്ഥാപനങ്ങളില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി ആരംഭിക്കും. 

5000 രൂപ പ്രതിമാസം സര്‍കാര്‍ വിഹിതമായി നല്‍കും. നിയമിക്കുന്ന സ്ഥാപനങ്ങളും കുറഞ്ഞത് സര്‍കാര്‍ നല്‍കുന്ന വിഹിതം നല്‍കണം. മികവ് തെളിയിക്കുന്നവരെ സ്ഥാപനങ്ങള്‍ക്ക് തന്നെ നിയമിക്കാന്‍ കഴിയും. 5000 പേര്‍ക്ക് ഈ വര്‍ഷം പദ്ധതിയുടെ ഭാഗമായി സഹായം നല്‍കാന്‍ സര്‍കാര്‍ തീരുമാനിച്ചു.

രാവിലെ ഒന്‍പത് മണിയോടെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഹിരോഷിമയുടേയും നാഗാസാക്കിയുടേയും ഓര്‍മ സാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഞാന്‍ ബലത്തിനാളല്ല എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്. അങ്ങനെയൊരു നല്ല കാര്യത്തിന് വേണ്ടി ആയിക്കൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്ന് ധനമന്ത്രി പറഞ്ഞു.

Keywords: News, Kerala, State, Top-Headlines, Kerala-Budget, Thiruvananthapuram, Kannur, Government, Budget, Kerala Budget 2022: Kannur New IT Park

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia