കേരള ബാങ്ക് എ ടി എം തട്ടിപ്പ് കേസ്; മൂന്ന് പ്രതികളെയും കാസർകോട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; പിന്നിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന; 'ഇടപാട് കമീഷൻ നിരക്കിൽ'
Aug 19, 2021, 14:01 IST
കാസർകോട്: (www.kasargodvartha.com 19.08.2021) കേരള ബാങ്കിന്റെ എ ടി എമുകളിൽ നിന്ന് ബാങ്ക് ഒഫ് ബറോഡയുടെ കാർഡുകളുപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെന്ന കേസിലെ പ്രതികളെ കാസർകോട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി. പണം തട്ടിയതിനു പിന്നിൽ സോഫ്‌റ്റ്‌വെയർ കമ്പനി ജീവനക്കാർക്കും പങ്കെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സമദാനി (32), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വർടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് നുഅമാൻ (37), സഹോദരൻ മുഹമ്മദ് നജീബ് (28) എന്നിവരെയാണ് വ്യാഴാഴ്ച കാസർകോട്ടെത്തിച്ചത്.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സമദാനി (32), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വർടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് നുഅമാൻ (37), സഹോദരൻ മുഹമ്മദ് നജീബ് (28) എന്നിവരെയാണ് വ്യാഴാഴ്ച കാസർകോട്ടെത്തിച്ചത്.
തിരുവനന്തപുരം സൈബർ ക്രൈം ഇൻസ്പെക്ടർ കെ എൽ ഷിജു, എസ് ഐ ബിജു, എ എസ് ഐ ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ സുധീഷ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
തട്ടിപ്പിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ഡൽഹി സ്വദേശിക്കായി സൈബർ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരള ബാങ്കിന്റെ എ ടി എം സോഫ്‌റ്റ്‌വെയർ തയാറാക്കിയ കമ്പനിയിൽ നിന്നും വിവരങ്ങൾ ചോർത്തിയെന്നാണ് പൊലീസ് കരുതുന്നത്.
ഡൽഹിയിൽ നിന്ന് വ്യാജ എ ടി എം കാർഡുകളുമായി കരിപൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് നുഅമാൻ പിടിയിലായതെന്നും ബാക്കി രണ്ടുപേർ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചിരുന്നു. വ്യാജ കാർഡുകളുണ്ടാക്കിയതും തട്ടിപ്പിന്റെ സൂത്രധാരനും ഡൽഹി സ്വദേശിയാണെന്ന് ഇവർ മൊഴിനൽകിയതായാണ് വിവരം. എ ടി എമിൽ നിന്നും എടുക്കുന്ന പണത്തിൻ്റെ 60 ശതമാനം ഡൽഹി സ്വദേശികൾക്കും, 40 ശതമാനം പ്രതികൾക്കുമാണ് വീതം വെച്ച് വന്നിരുന്നതെന്നാണ് സൂചന.
രണ്ടാഴ്ചയ്ക്കിടെ കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവടങ്ങളിലെ കേരള എ ടി എം കൗണ്ടറുകളിൽ നിന്ന് മൂന്ന് ലക്ഷം രൂപയും കാസർകോട് തളങ്കരയിലെ എ ടി എമിൽ നിന്നും 25,000 രൂപയും, കാലിക്കടവിലെ എ ടി എമിൽ നിന്നും 75,000 രൂപയുമാണ് തട്ടിപ്പ് നടത്തിയെന്നും ഇവർ വെളിപ്പെടുത്തിയതായി റിപോർടുകളുണ്ട്.
മൈക്രാചിപ് ഇല്ലാത്ത എ ടി എം കാർഡാണ് കേരള ബാങ്ക് നൽകി വന്നത്. സ്വതന്ത്ര സോഫ്റ്റ് വെയർ സംവിധാനത്തിലേക്ക് കേരള ബാങ്ക് മാറാത്തതാണ് തട്ടിപ്പിന് ഗുണകരമായതെന്നാണ് നിഗമനം.
Keywords: News, Bank, Kozhikode, Thalangara, Police, Police-officer, Top-Headlines, New Delhi, Kannur, Thiruvananthapuram, Kasaragod, ATM, Kerala, Case, Accused, Kerala Bank ATM fraud case; three accused brought to Kasargod and evidence taken.
< !- START disable copy paste -->