പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തുന്നതിനിടെ കാസര്‍കോട് സ്വദേശിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു
Oct 8, 2019, 22:44 IST
കണ്ണൂര്‍: (www.kasargodvartha.com 08.10.2019) പൂട്ടിയിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. കാസര്‍കോട് പരവനടുക്കം ദേളി പള്ളിക്ക് സമീപത്തെ ആഷിഖാണ് (31)പിടിയിലായത്. കൂടെയുണ്ടായിരുന്ന യാസര്‍ എന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഓടിരക്ഷപ്പെട്ട ആഷിഖിനെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാലോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്തെ എലിയന്‍ ഭാനുമതി യുടെ വീട്ടിലാണ് ഇവര്‍ കയറിയത്. വീട്ടുകാര്‍ വീടുപൂട്ടി പുറത്തുപോയി തിരിച്ചെത്തുമ്പോള്‍ വീട് തുറന്നുകിടക്കുന്നതും അകത്ത് ആളനക്കമുള്ളതും ശ്രദ്ധയില്‍പെട്ടതോടെ ഒച്ചവച്ച് അയല്‍വാസികളെ വിളിക്കുകയായിരുന്നു. ഇതിനിടയില്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ ആഷിഖിനെ മമ്പലത്തു നിന്നും നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
പുറത്തു കാവല്‍ നിന്ന യാസിര്‍ ഇതിനകം ഓടിരക്ഷപ്പെട്ടു. ഭാനുമതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും രണ്ടായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കാസര്‍കോട്ടുനിന്നും കണ്ണൂരിലേക്ക് ട്രെയിനിലെത്തുന്ന യുവാക്കള്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുള്ള വീടുകളില്‍ നോക്കി കവര്‍ച്ച നടത്തിവരികയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. എന്നാല്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടാണെന്നു കരുതിയാണ് ഇവിടെ മോഷ്ടിക്കാന്‍ കയറിയതെന്നു പിടിയിലായ ആഷിഖ് പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതിയായ യാസിറിനായി തെരച്ചില്‍ നടത്തിവരികയാണെന്നു പൊലിസ് അറിയിച്ചു.
Keywords: Kerala, Kannur, kasaragod, news, Top-Headlines, house-robbery, arrest, Kasargod native held with native during robbery