city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് ഭീതിയിൽ കണ്ണൂർ - കാസർകോട് അതിർത്തി പാലങ്ങൾ അടച്ചു

കണ്ണൂർ: (www.kasargodvartha.com 17.07.2020) കോവിഡ് സമൂഹ വ്യാപന പശ്ചാത്തലത്തിൽ കണ്ണൂർ- കാസർകോട് അതിർത്തികൾ പങ്കിടുന്ന എല്ലാ പാലങ്ങളും അടച്ചു. ഒളവര, കാര, തലിച്ചാലം എന്നീ പാലങ്ങളാണ് അടച്ചത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടു. ദേശീയ പാതയിൽ കാലിക്കടവ് പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു.

കോവിഡ് ഭീതിയിൽ കണ്ണൂർ - കാസർകോട് അതിർത്തി പാലങ്ങൾ അടച്ചു

കാസർകോട് പൊതുഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെ കണ്ണൂർ-കാസർകോട് അതിർത്തി പ്രദേശമായ പുളിങ്ങോമിലെ പാലം പൊലീസ് അടച്ചു. കാസർകോട് നിന്ന് ജില്ലയിലേക്കുള്ള യാത്ര നിയന്ത്രിക്കാനാണ് നിരോധനം. മുന്നറിയിപ്പില്ലാതെ പാലം അടച്ചതിനെതിരെ നാട്ടുകാർ രംഗത്തെത്തി. ആംബുലൻസ് അടക്കം ഒരു വാഹനവും കടത്തി വിടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

സമ്പർക്ക രോഗികളുടെ എണ്ണം കൂടിയതോടെയാണ് കാസർകോട് ജില്ലയിൽ ജില്ലാ കളക്ടർ പൊതുഗതാഗതത്തിന് നിയന്ത്രണമെർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയായിരിക്കും നിയന്ത്രണം. ജില്ലയിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്ക് സർവ്വീസ് നടത്താമെങ്കിലും കണ്ടെയ്‌മെന്റ് സോണിൽ നിർത്താനോ, ആളുകളെ കയറ്റാനോ പാടില്ലെന്നും കളക്ടർ ഡി സജിത് ബാബു അറിയിച്ചു.

Keywords:  Kerala, News, Kasaragod, Kannur, Road, Corona, COVID-19, Bridge, Hospital, Vehicles, Ambulance, Police, Check-Post, Kasargod- Kannur border bridges closed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia