city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Debate | സ്റ്റേഷനുകളുടെ ശോചനീയാവസ്ഥ മുതല്‍ ട്രെയിനുകളുടെ സര്‍വീസ് വരെ; റെയില്‍വേ വികസന സംവാദത്തില്‍ ചര്‍ചയായി കാസര്‍കോടിന്റെ പരാധീനതകള്‍

കണ്ണൂര്‍: (www.kasargodvartha.com) നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച റെയില്‍വേ വികസന സംവാദത്തില്‍ ചര്‍ചയായി കാസര്‍കോടിന്റെ പരാധീനതകള്‍. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ ശോചന്യാവസ്ഥ പരിഹരിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കാസര്‍കോട് റെയില്‍വെ പാസന്‍ജേര്‍സ് അസോസിയേഷന്‍ ജെനറല്‍ സെക്രടറി ആര്‍ പ്രശാന്ത് കുമാര്‍ അവതരിപ്പിച്ചു. റെയില്‍വേ സ്റ്റേഷനില്‍ ഉള്‍പെടെ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ഇടമില്ലാത്തതും പ്ലാറ്റ്‌ഫോമുകള്‍ മുഴുവന്‍ മേല്‍ക്കൂര പണിയാത്തതും, വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ ഇടമില്ലാത്തതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
               
Debate | സ്റ്റേഷനുകളുടെ ശോചനീയാവസ്ഥ മുതല്‍ ട്രെയിനുകളുടെ സര്‍വീസ് വരെ; റെയില്‍വേ വികസന സംവാദത്തില്‍ ചര്‍ചയായി കാസര്‍കോടിന്റെ പരാധീനതകള്‍

വെയിറ്റിംഗ് റൂമുകളുടെ ശോചന്യാവസ്ഥ പരിഹരിക്കുക, കാസര്‍കോട്ട് ടികറ്റ് കൗണ്ടറിന് അടുത്ത് പ്ലാറ്റ് ഫോമിലേക്കുള്ള നടപ്പാത ഉടന്‍ തുറന്നുകൊടുക്കുക, ഉത്തരമലബാറിലെ യാത്രാ ദുരിതത്തിന് പരിഹാരമായി മംഗ്‌ളുറു - കോഴിക്കോട് റൂടില്‍ മെമോ സര്‍വീസുകള്‍ കൂടുതല്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉയര്‍ന്നുവന്നു. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂടീവ് ട്രെയിന്‍ സര്‍വീസിന് ശേഷം 18 മണിക്കൂറും, കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി 15 മണിക്കൂറും കണ്ണൂര്‍ - ഷൊര്‍ണൂര്‍ പാസന്‍ജര്‍ എട്ട് മണിക്കൂറും കണ്ണൂര്‍ ബെംഗളൂരു ട്രെയിന്‍ (പാലക്കാട് വഴി) 10 മണിക്കൂറും കണ്ണൂരില്‍ വെറുതെ കിടക്കുകയാണ്. ഇത് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തിയാല്‍ യാത്രാദുരിതത്തിന് വലിയൊരു അളവില്‍ പരിഹാരമാവും.
         
Debate | സ്റ്റേഷനുകളുടെ ശോചനീയാവസ്ഥ മുതല്‍ ട്രെയിനുകളുടെ സര്‍വീസ് വരെ; റെയില്‍വേ വികസന സംവാദത്തില്‍ ചര്‍ചയായി കാസര്‍കോടിന്റെ പരാധീനതകള്‍

വര്‍ഷങ്ങളായി കാസര്‍കോട്ടുകാര്‍ ആവശ്യം ഉന്നയിക്കുന്ന മംഗ്‌ളുറു - രാമേശ്വരം ട്രെയിന്‍, ബെംഗളൂരു - കണ്ണൂര്‍ വണ്ടി കോഴിക്കോട് വരെ നീട്ടല്‍, രാവിലെ ഓടുന്ന മംഗ്‌ളുറു - കോഴിക്കോട് പാസന്‍ജര്‍ പാലക്കാട് വരെ വീട്ടില്‍ എന്നിവ ടൈംടേബിള്‍ കമിറ്റി പാസാക്കി റെയില്‍വേയ്ക്ക് അയച്ചെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. നേരെമറിച്ച് തമിഴ്‌നാട്ടിലെയും തെക്കന്‍ കേരളത്തെയും പല റെയില്‍വേ വികസനവും മിനിറ്റുകള്‍ വച്ച് നടക്കുമ്പോള്‍ മലബാറിനോട് കനത്ത അവഗണന കാണിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.

ആഴ്ചയില്‍ രണ്ടുദിവസം മാത്രം സര്‍വീസ് നടത്തുന്ന സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരമാകുന്ന മംഗ്‌ളുറു - തിരുവനന്തപുരം അന്ത്യോദയ എക്‌സ്പ്രസ് ദിവസേന ഓടിക്കണമെന്നും കുമ്പളയില്‍ പിറ്റ് ലൈന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കണമെന്നും ആര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. പിറ്റ് ലൈന്‍ സ്ഥാപിക്കുന്നത് സംസ്ഥാനത്തിന്റെ ഏറ്റവും അറ്റത്താവണമെന്നും കുമ്പളയില്‍ 30 ഏകറോളം ഭൂമി റെയില്‍വേയുടെ കൈവശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബൈന്തൂര്‍ ട്രെയിന്‍ പുന:സ്ഥാപിച്ച് ഗുരുവായൂര്‍ എക്‌സ്പ്രസ് ആയി ഓടിക്കണന്നാണ് മറ്റൊരു ആവശ്യം.

വൈകീട്ടുള്ള മംഗ്‌ളുറു - കണ്ണൂര്‍ പാസന്‍ജറിന്റെ പുതിയ സമയം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായും പഴയത് പോലെ ഓടിച്ചു ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റണമെന്നും മാവേലി എക്സ്പ്രസിന് തിരുവനന്തപുരത്ത് നിന്നും മംഗ്‌ളൂരിലേക്ക് തിരിച്ചു വരുമ്പോള്‍ കുമ്പളയിലും മഞ്ചേശ്വരത്തും സ്റ്റോപുകള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകീട്ടുള്ള പരശുറാം, എഗ്മൂര്‍ എക്‌സ്പ്രസുകളുടെ പുതിയ സമയം ജനങ്ങളെ വലിയ ദുരിതത്തിലാക്കുന്നുവെന്നും അത് പഴയ പോലെ തന്നെ സര്‍വീസ് നടത്താന്‍ ഇടപെടല്‍ വേണമെന്നും ആവശ്യം ഉയര്‍ന്നു. സര്‍കാരും എംപിയും അടക്കമുള്ളവര്‍ ഒറ്റക്കെട്ടായി ജനങ്ങളുടെ ദുരിതം അകറ്റണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.
        
Debate | സ്റ്റേഷനുകളുടെ ശോചനീയാവസ്ഥ മുതല്‍ ട്രെയിനുകളുടെ സര്‍വീസ് വരെ; റെയില്‍വേ വികസന സംവാദത്തില്‍ ചര്‍ചയായി കാസര്‍കോടിന്റെ പരാധീനതകള്‍

സംവാദം ഓള്‍ ഇന്‍ഡ്യ പാസന്‍ജേര്‍സ് അമിനിറ്റീസ് കമിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ടി കെ രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രടറി സി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഗോകുല്‍ദാസ്, ജയരാജ്, മഹേഷ് ബാലിഗ, അജ്മല്‍ റഹീം തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  Latest-News, Kerala, Kannur, Railway, Kasaragod, Top-Headlines, Indian-Railway, Train, Passenger, Travel, North Malabar Chamber of Commerce, Kasaragod's vulnerabilities discussed in railway development debate.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia