കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം എ ഇന്‍ഗ്ലിഷില്‍ ഒന്നാം റാങ്കിന്റെ പൊന്‍തിളക്കവുമായി ഫാത്വിമ നുഫൈസ അക്കര
Aug 21, 2021, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2021) കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം എ ഇന്‍ഗ്ലിഷില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി കാസര്‍കോട് സ്വദേശിനി അഭിമാനമായി. തെരുവത്തെ അക്കര അബ്ദുര്‍ റഹ്മാന്‍ - ബദ്‌റുന്നീസ ദമ്പതികളുടെ മകള്‍ ഫാത്വിമ നുഫൈസയാണ് നേട്ടം കൊയ്തത്.
കാസര്‍കോട് ഗവ. കോളജില്‍ നിന്ന് 74.15 ശതമാനം മാര്‍കോടെയായിരുന്നു റാങ്ക് നേടിയത്. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നിന്ന് പത്താം തരവും തളങ്കര ദഖീറത് സ്‌കൂളില്‍ നിന്ന് പ്ലസ് ടുവും പൂര്‍ത്തിയാക്കി സഅദിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലായിരുന്നു ഡിഗ്രി പഠനം.
കോട്ടിക്കുളം തിരുവക്കോളിയിലെ അക്കര അബ്ദുല്ല - ബീഫാത്വിമ എന്നിവരുടെയും തളങ്കരയിലെ അബ്ബാസ് - ഹലീമ ദമ്പതികളുടെയും പേരമകളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങളിലും തന്റേതായ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട് ഈ പ്രതിഭ. റാങ്ക് നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും തുടര്‍ന്ന് റിസര്‍ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും നുഫൈസ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: News, Kasaragod, Education, Rank, Kannur, Kannur University, University, College, Government, Top-Headlines, Kasaragod native obtained first rank in MA English from Kannur University.
< !- START disable copy paste -->