കുതിരവട്ടത്ത് നിന്നും ചാടിപ്പോയ കാസര്‍കോട് സ്വദേശിയായ യുവാവ് തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
Oct 6, 2018, 10:28 IST
പരപ്പ: (www.kasargodvartha.com 06.10.2018) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കാസര്‍കോട് പരപ്പ സ്വദേശിയായ യുവാവിനെ തലശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ കാരാട്ട് നെല്ലിയറ കോളനിയിലെ പരേതരായ പാല-കുമ്പ ദമ്പതികളുടെ മകന് വി രമേശ(33)നെയാണ് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന രമേശനെ ഒന്നരമാസം മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ നിന്നുമാണ് ഒരാഴ്ച മുമ്പ് ഇയാളെ കാണാതായത്. പരപ്പയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നതിന് രമേശനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തലശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഗോപാലന്, ദാമു, പത്മിനി, രോഹിണി, പരേതനായ വേണു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, parappa, Death, Kannur, Top-Headlines, Kasaragod native found dead after train hit in Thalassery
< !- START disable copy paste -->