തളിപ്പറമ്പിനടുത്ത് ബൈക്കില്‍ കാറിടിച്ച് ബസിനടിയിലേക്ക് തെറിച്ചുവീണ് കാസര്‍കോട് സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം
Apr 24, 2019, 10:00 IST
കണ്ണൂര്‍: (www.kasargodvartha.com 24.04.2019) കണ്ണൂര്‍ തൡറമ്പ് ബക്കളത്ത് ബൈക്കില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ് കാസര്‍കോട് സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് പെര്‍ള ഉക്കിനടുക്ക കെ ബി എസ് ഹൗസിലെ സയ്യിദ് ത്വാഹ തങ്ങള്‍ (22) ആണ് മരിച്ചത്.
ബക്കളം നെല്ലിയോട്ട് ദേശീയപാതയില്‍ ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് അപകടമുണ്ടായത്. നെക്രാജയിലെ തോട്ടുമ്മക്കര ഹൗസില്‍ ഇല്യാസ് ആഹമ്മദിനാണ് (24) ഗുരുതരമായി പരിക്കേറ്റത്. ഇല്യാസിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നരിക്കോട് ദര്‍സില്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
കണ്ണൂര്‍ ഭാഗത്ത് നിന്നും തളിപ്പറമ്പിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവാക്കള്‍. ഇതിനിടയില്‍ കണ്ണൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ ഓടിച്ചുപോയ കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആ സമയം വന്ന കെ എസ് ആര്‍ ടി സി ബസിനടിയിലേക്കാണ് യുവാക്കള്‍ തെറിച്ചുവീണത്. ത്വാഹ തങ്ങള്‍ ബസിന്റെ പിന്‍ചക്രം ദേഹത്ത് കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ഇല്യാസിനെ ആശുപത്രിയിലെത്തിച്ചത്. കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കാര്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kannur, Accidental-Death, Accident, Bike-Accident, KSRTC, Kasaragod native died in accident at Taliparamba
< !- START disable copy paste -->