കണ്ണൂരില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന കാസര്‍കോട് സ്വദേശി കൂത്തുപറമ്പില്‍ അറസ്റ്റില്‍
Mar 21, 2019, 10:08 IST
കണ്ണൂര്‍: (www.kasargodvartha.com 21.03.2019) കണ്ണൂരില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന കാസര്‍കോട് സ്വദേശി കൂത്തുപറമ്പില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. മഞ്ചേശ്വരം സ്വദേശി ഭവീഷ് കുമാര്‍ (28)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 1.650 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം പഴയനിരത്ത് റോഡില്‍വെച്ച് സംശയസാഹചര്യത്തില്‍ കണ്ട ഭവീഷിനെ ചോദ്യം ചെയ്യുകയും പരിശോധനയില്‍ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
കൂത്തുപറമ്പിലും മറ്റും കഞ്ചാവ് വിതരണം ചെയ്യുന്നത് ഭവീഷാണെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. ഇയാള്‍ നേരത്തെയും കണ്ണൂരിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നും കാസര്‍കോട് ജില്ലയിലെ ലഹരി കടത്തുസംഘത്തിലെ പ്രധാനിയാണ് ഭവീഷെന്നും എക്‌സൈസ് സംഘം പറഞ്ഞു. കൂത്തുപറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Ganja seized, Ganja, Manjeshwaram, arrest, Kasaragod native arrested with Ganja in Kannur
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Ganja seized, Ganja, Manjeshwaram, arrest, Kasaragod native arrested with Ganja in Kannur
< !- START disable copy paste -->