city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീറ്റ് പരീക്ഷയിൽ കേരളത്തിന് അഭിമാനമായി കാർത്തിക ജി നായർ

പയ്യന്നൂർ: (www.kasargodvartha.com 03.11.2021) അഖിലേന്ത്യ തലത്തിൽ മെഡികൽ ബിരുദ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തി കേരളത്തിന് അഭിമാനമായി കാർത്തിക ജി നായർ. മുംബൈ പനവേലിൽ സ്വകാര്യ കമ്പനിയിൽ മാനജരായ കാലിക്കടവ് സ്വദേശി കെ വി ഗംഗാധരൻ - മുംബൈയിലെ പിള്ളൈസ് കോളജ് കംപ്യൂടെർ സയൻസ് അധ്യാപിക കരിവെള്ളൂരിലെ ടി വി ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.

  
നീറ്റ് പരീക്ഷയിൽ കേരളത്തിന് അഭിമാനമായി കാർത്തിക ജി നായർ



15.44 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയിൽ 720 ൽ 720 മാർകും നേടിയാണ് കാർത്തിക മുന്നിലെത്തിയത്. മൂന്നു പേരാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. തെലുങ്കാനയിലെ മൃണാൾ കുറ്റെരിയും ഡൽഹിയിലെ തൻമയി ഗുപ്തയുമാണ് മറ്റു രണ്ടു പേർ. എന്നാൽ വയസ് അനുസരിച്ച് റാങ്ക് തീരുമാനിക്കുമ്പോൾ എ ഐ ആർ മൂന്ന് ആയി മാറും കാർത്തിക.

ഡൽഹി എയിംസിൽ ചേർന്ന് പഠിച്ച് ഒരു കാൻസർ ചികിത്സ വിദഗ്ദയാവാനാണ് കാർത്തികക്ക് താൽപര്യം. കോട്ടക്കൽ ആര്യവൈദ്യശാല കണ്ണൂർ ബ്രാഞ്ചിലെ സീനിയർ ഫിസിഷ്യൻ പയ്യന്നൂർ അന്നൂർ സ്വദേശി ഡോ. ടി വി ശ്രീജിതിൻ്റെ മരുമകൾ കൂടിയാണ് കാർത്തിക.


Keywords:  Payyannur, Kannur, Kerala, News, Medical College, Entrance Exam, Students, Rank, New Delhi, Karthika G Nair proud of Kerala in NEET exam.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia