Arrested | കണ്ണൂരില്‍ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Oct 3, 2023, 19:08 IST
കണ്ണൂര്‍: (KasargodVartha) വന്‍ കഞ്ചാവ് വേട്ട. 10 കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. കര്‍ണാടകയിലെ മുഹമ്മദ് സയ്യിദിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ നഗരത്തിലെ താവക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ടേഴ്സില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹനനും സംഘവും നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. സാജിദ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് ചില്ലറയായി വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ക്വാര്‍ടേഴ്സ് വളഞ്ഞ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
Keywords: Kannur, Ganja, Seized, Arrested, Karnataka native arrested with ganja.