Elephant | ഉളിക്കലില്‍ ഇറങ്ങിയ കാട്ടാന നാട്ടില്‍ തന്നെയെന്ന് സംശയം; നിരീക്ഷണം തുടര്‍ന്ന് വനം വകുപ്പ്
കണ്ണൂര്‍: (KasargodVartha) ഉളിക്കലില്‍ ഇറങ്ങിയ കാട്ടാന നാട്ടില്‍ തന്നെയെന്ന് സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം തുടര്‍ന്ന് വനം വകുപ്പ്. വനാതിര്‍ത്തിയില്‍ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചതായാണ് വിവരം. മാട്ടറ ചോയിമടയിലെ തോട്ടത്തിലാണ് കാട്ടാന ഇപ്പോഴുള്ളതെണ് നിഗമനം. ഇതും കാടിനോട് ചേര്‍ന്ന പ്രദേശമാണ്.
ആനയെ നിരീക്ഷിച്ചു വരികയാണെന്ന് വനം വകുപ്പ് അറിയിച്ചു. മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ചൊവ്വാഴ്ച (10.10.2023) രാത്രിയോടെയാണ് സ്ഥലത്തെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍കറ്റിന് പിന്‍ഭാഗത്തായാണ് നിലയുറപ്പിച്ചത്. വനാതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയതിനാല്‍ തന്നെ പെട്ടെന്ന് വനത്തിലേക്ക് തുരത്തല്‍ ഒരു വെല്ലുവിളി തന്നെയായായിരുന്നു.
അതേസമയം ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിച്ച് വരികയാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Keywords: News, Kerala, Ullikkal, Wild Elephant, Elephant, Kannur News, Forest Department, Kannur: Wild Elephant in Ullikkal.