Exams | ജൂലായ് 6 ന് നിശ്ചയിച്ച കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അറിയിപ്പ്
Jul 5, 2023, 20:21 IST
കണ്ണൂര്‍: (www.kasargodvartha.com) കനത്തമഴയെ തുടര്‍ന്ന് ജൂലായ് ആറിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് സര്‍വകലാശാലവിഭാഗത്തില്‍ അറിയിച്ചു.
ജൂലായ് ആറിന് നിശ്ചയിച്ച പി എസ് സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. എന്നാല്‍ സ്‌കൂളുകള്‍ക്കും പ്രൊഫഷനല്‍ കോളജുകള്‍ക്കും ജൂലായ് ആറിന് ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖര്‍ അറിയിച്ചു. സി ബി എസ് ഇ സ്‌കൂളുകള്‍ക്കും, മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും.
Keywords: Kannur University exams scheduled on July 6 will remain unchanged, Kannur, News, Kannur University Exams, Unchanged, Education, PSC, Collector, School, Kerala.