Afra | നാടിന്റെ രക്ഷാപ്രവര്‍ത്തനം വിഫലമായി: എംഎസ്എ രോഗബാധിതായ അഫ്ര വിടപറഞ്ഞു
മാട്ടൂല്‍: (www.kasargodvartha.com) ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച അഫ്ര(15)യെന്ന അന്തരിച്ചു. തിങ്കളാഴ്ച്ച പുലര്‍ചെ 5.30 ഓടെയാണ് അന്ത്യം. പഴയങ്ങാടിമാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെ മറിയുമ്മയുടെയും മകളാണ്.
അഫ്രയുടെ സഹോദരന്‍ മുഹമ്മദിനും(2) ഇതേ രോഗമാണ്. മുഹമ്മദിന്റെ ചികില്‍സയ്ക്കായി ക്രൗഡ് ഫന്‍ഡിങ്ങിലൂടെ കേരളം കോടികളാണ് സ്വരൂപിച്ചത്. മുഹമ്മദിന്റെ ചികില്‍സ ആസ്റ്റര്‍ മിംസില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അഫ്രയെ മരണം തേടിയെത്തിയത്.
സഹോദരനും തനിക്കുള്ള അതേ രോഗം ബാധിച്ചതറിഞ്ഞ അഫ്രയുടെ അഭ്യര്‍ഥനയാണ് പിന്നീട് കേരളം ഏറ്റെടുത്തത്. ചികില്‍സാ കമിറ്റി ഔദ്യോഗികമായി അഭ്യര്‍ഥന പുറപ്പെടുവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആവശ്യത്തില്‍ കൂടുതല്‍ പണം സ്വരൂപിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു.
കല്യാശേരി എം എല്‍ എ വിജിന്റെ നേതൃത്വത്തില്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്താണ് ചികിത്സാ സഹായം സ്വരൂപിക്കുന്നതിനും തുടര്‍ചികിത്സയ്ക്കായുളള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. മിംമ്സിലെ വിദഗ്ദ്ധ ഡോക്ടര്‍മാരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
Keywords: news,Kerala,State,Top-Headlines,Kannur,Death, Treatment,health,hospital, Kannur: SMA affected baby Afra passed away