Arrested | സ്‌പെയിനിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് 5.35 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; യുവാവ് അറസ്റ്റില്‍
Nov 14, 2023, 17:11 IST
കണ്ണൂര്‍: (KasargodVartha) സ്‌പെയിനിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് 5.35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട എ വി സജിത് പത്മനാഭനാണ് (37) ബെംഗളൂറിലെ ഫ്‌ലാറ്റില്‍ നിന്ന് പഴയങ്ങാടി എഎസ്‌ഐ പ്രസന്നന്‍, സിപിഒമാരായ ചന്ദ്രകുമാര്‍, സിയാദ് എന്നിവരടങ്ങുന്ന സംഘത്തിന്റെ പിടിയിലായത്.
പൊലീസ് പറയുന്നത്: കൊട്ടില സ്വദേശി വൈശാഖിന്റെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌പെയിനിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് 2020 മുതല്‍ വൈശാഖില്‍ നിന്ന് സജിത് കുമാര്‍ ബാങ്ക് വഴിയാണ് പണം കൈപറ്റിയത്. ചെറുകുന്ന് സ്വദേശികളില്‍ നിന്നും വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയത് ഉള്‍പെടെ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണപുരം, പരിയാരം സ്റ്റേഷനുകളിലും ജില്ലയ്ക്ക് പുറത്തും 2020 മുതല്‍ ഇയാള്‍ക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ കേസ് നിലവിലുണ്ട്.
Keywords: News, Kerala, Kerala News, Crime, Police, Arrest, Case, Police Booked, Complaint, Pazhayangadi, Fraud Case, Accused, Offering Visa, Arrested.