മംഗളൂരുവില്‍ കാറിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
Oct 5, 2016, 18:30 IST
മംഗളൂരു: (www.kasargodvartha.com 05/10/2016) മംഗളൂരുവില്‍ കാര്‍ ഇടിച്ച് മലയാളി മരിച്ചു. കണ്ണൂര്‍ വേങ്ങാട് മൊട്ടയിലെ രജനി നിവാസില്‍ മുകുന്ദന്റെ മകന്‍ സി രഞ്ജിത്താ(32)ണ് മരിച്ചത്. ലോറി ഡ്രൈവറായിരുന്നു. മംഗളൂരു തലപ്പാടിയിലെ ഹോട്ടലില്‍ നിന്ന് ചായ കുടിച്ച് ലോറിയില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിചെങ്കിലും മരണപ്പെട്ടു. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും ലോഡുമായി ലോറിയില്‍ മംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകുന്നേരം വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് വച്ചശേഷം വലിയ വെളിച്ചത്ത് സംസ്‌കരിച്ചു. ഓമനയാണ് മാതാവ്. സഹോദരങ്ങള്‍: രജിഷ്, രജനി, രേഷ്മ.
Keywords : Accident, Death, Kannur, National, Kasaragod, Mangalore, Ranjith.