ട്രെയിനില്‍ യുവതിയെ തീകൊളുത്തികൊന്ന കേസിന്റെ അന്വേഷണം കാഞ്ഞങ്ങാട്ടേക്കും
Oct 23, 2014, 18:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2014) കണ്ണൂരില്‍ സ്ത്രീയെ ട്രെയിനില്‍ തീകൊളുത്തി കൊന്ന സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കാഞ്ഞങ്ങാട്ടേക്കും മംഗലാപുരത്തേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചത്.
മംഗലാപുരത്തെത്തിയ കാസര്‍കോട് റെയില്‍വെ എസ്.ഐ സുകുമാരന്‍ കാഞ്ഞങ്ങാട് സ്വദേശിനിയായ നിശാസുന്ദിയെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. കൊല്ലപ്പെട്ട മലപ്പുറം കൊണ്ടോട്ടിയിലെ ഫാത്വിമയുമായി അടുത്ത ബന്ധമുള്ള കാഞ്ഞങ്ങാട് സ്വദേശിനിയെയും മറ്റു ചില യുവാക്കളെയുമാണ് ചോദ്യം ചെയ്തത്.
ഫാത്വിമയെ കൊലപ്പെടുത്തിയത് കാഞ്ഞങ്ങാട് സ്വദേശിയാണെന്ന് പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്. സാമൂഹ്യ വിരുദ്ധരെയും നിശാസുന്ദരികളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.
അതേസമയം ഫാത്വിമ കൊല്ലപ്പെടുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കാന്‍ വിസമ്മതിച്ചതായും വിവരമുണ്ട്. ഒക്ടോബര്‍ 20ന് പുലര്‍ച്ചെ കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ വെച്ചാണ് ഫാത്വിമയെ ദേഹത്ത് തീകൊളുത്തി കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഫാത്വിമ 20ന് രാത്രി ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Train, Woman, Kerala, Kasaragod, Kanhangad, Kannur, Death, Killed, Murder, Train, Fathima.