city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | മധ്യവയസ്‌കന്‍ സിപിഎം പാര്‍ടി ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍

Kannur: Middle-aged man found dead at CPM local committee office, Kannur News, Peringome News, Middle-Aged Man 

എ വി സ്മരക മന്ദിരത്തിനകത്താണ് സംഭവം. 

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ബാറിലെ ജോലിയും ലോടറി വില്‍പനയുമായി കഴിയുകയായിരുന്നു. 

പെരിങ്ങോം: (KasargodVartha) മധ്യവയസ്‌കനെ സിപിഎം ലോകല്‍ കമിറ്റി ഓഫീസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂരിലെ കുടുക്കേല്‍ വീട്ടില്‍ രാമന്‍ - ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ രഘു (54) ആണ് മരിച്ചത്. വ്യാഴാഴ്ച (06.06.2024) രാവിലെ 9.15 ന് ഓഫീസിനകത്ത് മേല്‍ക്കൂരയിലെ ഹുകില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

സിപിഎമ്മിന്റെ കുറ്റൂര്‍ ലോകല്‍ കമിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന എ വി സ്മരക മന്ദിരത്തിനകത്താണ് സംഭവം. ബാര്‍ തൊഴിലാളിയായിരുന്ന രഘു ഇടക്കാലത്ത് ദുബൈയിലേക്ക് പോയി മടങ്ങിവന്നശേഷം ചെറുവത്തൂരിലെ ബാറിലെ ജോലിയും ലോടറി വില്‍പനയുമായി കഴിയുകയായിരുന്നു. 

കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് സൂചന. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ശൈലജയാണ് ഭാര്യ. മക്കള്‍: അഭിറാം, അഭിമന്യു, ഐശ്വര്യ. സഹോദരങ്ങള്‍: കമലാക്ഷന്‍, ജാനകി, കല്യാണി.


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia