Arrested | കണ്ണൂരില്‍ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാള്‍ പിടിയില്‍
Updated: Apr 11, 2024, 19:32 IST
*മോഷണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പ്രതി കുടുങ്ങിയത്.
*രാത്രി 10.30 ഓടെയാണ് സംഭവം.
കണ്ണൂര്‍: (KasargodVartha) ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താണ കരുവള്ളികാവിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതിയെ ടൗണ്‍ പൊലീസ് പിടികൂടി. പ്രശാന്തന്‍ കെ (48) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മോഷണ കേസില്‍ മുന്‍പും പിടിയിലായിട്ടുണ്ട്.
ചൊവ്വാഴ്ച (09.04.2024) രാത്രി 10.30 ഓടെയാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പ്രതി കുടുങ്ങിയത്.