Identified | മാനന്തവാടിയില്‍ കാര്‍ കത്തിമരിച്ചത് കേളകത്തെ വസ്ത്രവ്യാപാരിയെന്ന് തിരിച്ചറിഞ്ഞു
കണ്ണൂര്‍: (www.kasargodvartha.com) മാനന്തവാടി കണിയാരം ഫാദര്‍ ജികെഎംഎച്എസ് സ്കൂളിന് സമീപം റബര്‍ തോട്ടത്തിന്റെ സമീപത്തായി റോഡില്‍ കാര്‍ കത്തിനശിച്ചു. കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കേളകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ് കത്തിയത്.
കേളകം മഹാറാണി ടെക്സ്റ്റൈയില്‍സ് ഉടമ നടുനിലത്തില്‍ മാത്യുവെ(58)ന്ന മത്തച്ചനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കണിയാരം ജികെഎംഎച് സമീപം റബര്‍ തോട്ടത്തിലെ റോഡില്‍ കാര്‍ കത്തിനശിച്ചത്. കത്തിയ കാറില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മകളുടെ കല്യാണം വരുന്ന രണ്ടിന് നടക്കാനിരിക്കെ മാനന്തവാടിയിലെ ബന്ധുക്കളെയും പരിചയക്കാരെയും ക്ഷണിക്കാനായി പോയതാണെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്കിയ മൊഴി. കേളകം ടൗണില്‍ വര്‍ഷങ്ങളായി മഹാറാണി ടെക്സ്റ്റൈയിസെന്ന സ്ഥാപനം നടത്തിവരികയായിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
Keywords: Kannur, News, Kerala, Top-Headlines, Death, Car, Kannur: Man found dead in car identified.