Two Died | കണ്ണൂരില്‍ മകനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു
Jul 30, 2022, 13:46 IST
കണ്ണൂര്‍: (www.kasargodvartha.com) മകനെ മരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തലശ്ശേരി ധര്‍മടം മോസ് കോര്‍ണറില്‍ ശ്രീ സദനത്തില്‍ സദാനന്ദന്‍ (63), മകന്‍ ദര്‍ശന്‍ (26) എന്നിവരാണ് മരിച്ചത്. രാവിലെ 9.30നാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.
വീട്ടിലെ കിടപ്പുമുറിയിലാണ് ദര്‍ശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മകനെ കണ്ടെതോടെ സദാനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
എന്‍ജിനീയറിങ് ബിരുദധാരിയായ ദര്‍ശന്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ കോവിഡിനുശേഷം ജോലി ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
Keywords: news,Kerala,State,Kannur,Death,Top-Headlines, #Short-News,Job,hospital, Kannur: Man Faint to Death while seeing Son's death