Man Died | കണ്ണൂരില്‍ ഫ്‌ലെക്‌സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്നുവീണ് ചികിത്സയിലായിരുന്ന 47കാരന്‍ മരിച്ചു
Nov 5, 2022, 15:26 IST
കണ്ണൂര്‍: (www.kasargodvartha.com) ബ്രസീല്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ഫ്‌ലെക്‌സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്നുവീണ് ചികിത്സയിലായിരുന്ന 47കാരന്‍ മരിച്ചു. കണ്ണൂര്‍ അലവില്‍ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് നിതീഷ് മരത്തില്‍ കയറി ഫ്‌ലക്‌സ് കെട്ടുന്നതിനിടെ അപകടത്തില്‍ പെട്ടത്.
ഗുരുതരമായി പരിക്കേറ്റ നിതീഷ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഖത്വറില്‍ നടക്കാന്‍പോകുന്ന ലോകകപ് ഫുട്‌ബോളിന് മുന്നോടിയായി ബ്രസീല്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ഫ്‌ലക്‌സ് കെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
Keywords: Kannur, News, Kerala, Top-Headlines, Death, Obituary, Injured, hospital, Treatment, Police, Kannur: Man died after falling from tree.