Arrested | 'യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി'; 20കാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kasargodvartha.com) യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ 20കാരന്‍ അറസ്റ്റില്‍. കെ ഹരീഷിനെയാണ് (20) പേരാവൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം എ ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-നായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ നഗ്‌ന വീഡിയോ കൈവശമുണ്ടെന്നും അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതിയെ പിടികൂടുകയും ചെയ്തു.
അതേസമയം കസ്റ്റഡിയിലെടുത്ത ശേഷം ജില്ലാ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിന് എത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Kannur, News, Kerala, Top-Headlines, arrest, Arrested, Police, Crime, custody, Kannur: Man arrested for threatening.