Accident | ഏഴിലോട് ടാങ്കര്‍ ലോറി അപകടം: വാഹനഗതാഗതം തിരിച്ചുവിട്ടു, പാചക വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള നീക്കം തുടങ്ങി
Dec 14, 2022, 11:09 IST
കണ്ണൂര്‍: (www.kvartha.com) ദേശീയപാതയില്‍ പിലാത്തറയ്ക്കടുത്തെ ഏഴിലോട് ചക്ളിയ കോളനി സ്റ്റോപിന് സമീപം ജനവാസ കേന്ദ്രത്തില്‍ നിയന്ത്രണം വിട്ടു പാചക വാതക ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഈറൂടിലെ വാഹനങ്ങള്‍ തിരിച്ചുവിട്ടു.
തളിപറമ്പ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പിലാത്തറയില്‍ നിന്നും മാതമംഗലം മാത്തില്‍ വഴിയും വളപട്ടണം, കണ്ണപുരം ഭാഗത്തു നിന്നുളള വാഹനങ്ങള്‍ പഴയങ്ങാടി- വെങ്ങര- മുട്ടം- പാലക്കോട്- രാമന്തളി- പയ്യന്നൂര്‍ വഴിയും പയ്യന്നൂര്‍ ഭാഗത്തു നിന്നും വരു വാഹനങ്ങള്‍ എടാട്ട് -കൊവ്വപ്പുറം- ഹനുമാരമ്പലം- കെ എസ് ടി പി റോഡ് വഴിയമാണ് തിരിച്ചുവിട്ടത്.
ചെവ്വാഴാച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ടാങ്കര്‍ തെന്നി വീഴുകയായിരുന്നു. മംഗ്ളൂറില്‍ നിന്നും കോഴിക്കോട്ടേക്ക് ഇന്‍ഡെയ്ന്‍ എല്‍ പി ഗ്യാസുമായി പോവുകയായിരുന്നു ടാങ്കര്‍. റോഡുപണി നടക്കുന്നതിനാല്‍ രണ്ട് വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാന്‍ മാത്രം സൗകര്യമുള്ള റോഡില്‍ എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈന്‍ കാരണം മുന്‍വശം തെളിയാതെ അരികിലേക്കെടുത്ത ലോറി മറിയുകയായിരുന്നുവെന്നാണ് വിവരം.
റോഡരികിലെ സുരക്ഷാ വേലികള്‍ തകര്‍ത്താണ് ലോറി കുഴിയിലേക്ക് മറിഞ്ഞത്. ഏഴിലോട് ടാങ്കര്‍ ലോറി മറിഞ്ഞ സ്ഥലത്ത് പയ്യന്നൂര്‍ അഗ്നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ ടി കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോഴിക്കോട് നിന്നും മംഗ്‌ളൂറു നിന്നുമെത്തിയ സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനാണ് തീരുമാനം ഈ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഏകദേശം എട്ട് മണിക്കൂറാണ് ഇതിന് വേണ്ടിവരുന്ന സമയമെന്ന് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. മൂന്ന് ബുളറ്റ് ടാങ്കറുളാണ് മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം നീക്കം ചെയ്യുന്ന പ്രവൃത്തിക്കായി കൊണ്ടുവന്നിരിക്കുന്നത്.
Keywords: News,Kerala,State,Accident,LPG,Vehicles,Road,Transport,Top-Headlines,Local-News, Kannur, Kannur: LPG Tanker lorry accident in Ezhilot