city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Indigo Air service | കോവിഡ് പ്രതിസന്ധി വിട്ടകന്നതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം സജീവമാകുന്നു; കൂടുതൽ സർവീസുകൾ; കണ്ണൂരിൽ നിന്ന് അബുദബിയിലേക്ക് ആഴ്ചയിൽ 3 ദിവസം ഇൻഡിഗോ സർവീസ്

മട്ടന്നൂർ: (www.kasargodvartha.com) കോവിഡ് പ്രതിസന്ധി വിട്ടകന്നതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം സജീവമാകുന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഈ ​മാ​സം കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര, ​ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ തു​ട​ങ്ങുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. അ​ബു​ദബി​യി​ലേ​ക്ക് വ്യാഴാഴ്ച മു​ത​ൽ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് സ​ർ​വീ​സ് ന​ട​ത്തും. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​മാ​ണ് സ​ർ​വീ​സ്. ഉ​ച്ച​യ്ക്ക് 1.35 ന് ​ക​ണ്ണൂ​രി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സമയം 4.05 ന് ​അ​ബു​ദ​ബി​യി​ലെ​ത്തും. എ​യ​ർ​ ഇൻഡ്യ എ​ക്‌​സ്പ്ര​സ് 24 മു​ത​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും മസ്‌കറ്റിലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും.
  
Indigo Air service | കോവിഡ് പ്രതിസന്ധി വിട്ടകന്നതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം സജീവമാകുന്നു; കൂടുതൽ സർവീസുകൾ; കണ്ണൂരിൽ നിന്ന് അബുദബിയിലേക്ക് ആഴ്ചയിൽ 3 ദിവസം ഇൻഡിഗോ സർവീസ്

തി​ങ്ക​ൾ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ നി​ല​വി​ൽ ന​ട​ത്തു​ന്ന സ​ർ​വീ​സി​ന് പു​റ​മെ​യാ​ണി​ത്. ഞാ​യ​ർ, ബു​ധ​ൻ, വെള്ളി ദി​വ​സ​ങ്ങ​ളി​ൽ ഗോ ​ഫ​സ്റ്റും (ഗോ ​എ​യ​ർ) മ​സ്‌​ക​റ്റി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ബെം​ഗ്​ളൂ​റിലേ​ക്ക് ഇൻ​ഡി​ഗോ​യു​ടെ അ​ധി​ക സ​ർ​വീ​സ് വ്യാഴാഴ്ച മു​ത​ൽ തു​ട​ങ്ങും. 150 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന എയർബസ് എ 320 ​വി​മാ​ന​മാ​ണ് ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക.

ബെം​ഗ്​ളൂ​റിലേ​ക്ക് നി​ല​വി​ൽ ഇ​ൻ​ഡി​ഗോ പ്ര​തി​ദി​ന സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. 80 പേ​ർ​ക്ക് യാ​ത്ര ​ചെ​യ്യാ​വു​ന്ന എടി​ആ​ർ-72 വി​മാ​ന​മാ​ണ് സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

ഇ​തോ​ടെ ക​ണ്ണൂ​ർ- ബെം​ഗ്ളുറു സെ​ക്‌​ട​റി​ൽ ആ​ഴ്ച​യി​ൽ 13 സ​ർ​വീ​സു​ക​ളാ​കും. ഏ​പ്രി​ലി​ലെ ക​ണ​ക്ക് പുറത്തുവന്ന​പ്പോ​ൾ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വർധനയുണ്ടായിട്ടുണ്ട്. 34,925 പേ​രാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്ത​ത്. മാ​ർ​ചി​ൽ 31,668 ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രാ​യി​രു​ന്നു. അ​തേ​സ​മ​യം അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ മാ​ർ​ച് മാ​സ​ത്തേ​ക്കാ​ൾ 11,722 യാ​ത്ര​ക്കാ​രു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്. 52,409 പേ​രാ​ണ് ഏ​പ്രി​ലി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്ത​ത്. വ​ന്ദേ​ഭാ​ര​ത്, എ​യ​ർ​ബ​ബി​ൾ ക്ര​മീ​ക​ര​ണ​ത്തി​ൽ​നി​ന്ന് വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ലേ​ക്ക് മാറിയപ്പോ​ൾ സ​ർ​വീ​സു​ക​ൾ കു​റ​ഞ്ഞ​താ​ണ് യാ​ത്ര​ക്കാ​ർ കു​റ​യാ​നി​ട​യാ​ക്കി​യ​ത്.


Keywords:  Kannur, Kerala, News, Top-Headlines, International, Airport, Abudhabi, Kannur International Airport is active; More services. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia