വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും; കണ്ണൂര്‍ കണ്ണീരില്‍, വിറങ്ങലിച്ച് മലയോരം, തകര്‍ന്നത് 300 ഓളം വീടുകള്‍
Aug 10, 2018, 11:01 IST
കണ്ണൂര്‍: (www.kasargodvartha.com 10.08.2018) വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഇരിട്ടിയില്‍ വന്‍ നാശനഷ്ടം. കണ്ണൂരിലെ മലയോര പ്രദേശങ്ങളായ അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളില്‍ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി ആറിടങ്ങളില്‍ കൂടി ഉരുള്‍പൊട്ടലുണ്ടായി. 300 ഓളം വീടുകളാണ് ഇതുവരെയായി കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമായി തകര്‍ന്നു വീണത്. നിരവധി ജീവനുകളും പൊലിഞ്ഞു.
കുണ്ടുമാങ്ങോട്, പാറക്കപ്പാറ, എടപ്പുഴ, ആറളം വനം എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. വീടുകള്‍ തകര്‍ന്നതോടെ മുന്നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. 287 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വന്യജീവി സങ്കേതം സെക്യൂരിറ്റി ഓഫീസ് ഉള്‍പ്പെടെ തകരുകയും ആറളം വന്യജീവി സങ്കേതത്തിനു സമീപം വളയംചാല്‍ തൂക്കുപാലം വെള്ളത്തില്‍ ഒഴുകിപ്പോവുകയും ചെയ്തു.
റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. വൈദ്യുതിയും തടസപ്പെട്ടു. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് മഴക്കെടുതിയില്‍ നശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, House, Top-Headlines, Rain, Kannur: Heavy rain affects normal life
< !- START disable copy paste -->
Keywords: Kerala, news, Kannur, House, Top-Headlines, Rain, Kannur: Heavy rain affects normal life
< !- START disable copy paste -->