city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

EP Jayarajan | ഇ പിയും കളമൊഴിയുന്നു, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും; വീണ്ടും വിഭാഗീയതയുടെ ഉള്‍ച്ചൂടില്‍ സിപിഎം

കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍ സിപിഎമില്‍ വീണ്ടും വിഭാഗീതയതുടെ ഉരുള്‍പൊട്ടല്‍. രണ്ടാം പിണറായി സര്‍കാരിന്റെ കാലത്ത് എല്‍ഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ കേന്ദ്ര കമിറ്റിയംഗമായ ഇ പി ജയരാജന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്നാണ് സൂചന. ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായ ഇ പി അവധി നീട്ടികിട്ടാന്‍ പാര്‍ടിക്ക് കത്ത് നല്‍കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതു പാര്‍ടി അംഗീകരിച്ചില്ലെങ്കില്‍ ഇ പി സജീവരാഷ്ട്രീയം മതിയാക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. 

ദീര്‍ഘകാലത്തേക്ക് അവധി അനുവദിക്കാന്‍ ഇ പി ഉടന്‍ സംസ്ഥാനകമ്മിറ്റിക്ക് കത്തു നല്‍കിയേക്കും. തന്നെക്കാള്‍ ജൂനിയറായ എം വി ഗോവിന്ദനെ സംസ്ഥാന സെക്രടറിയാക്കിയതില്‍ ഇ പി ജയരാജന് അതൃപ്തിയുണ്ടെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് പി ബി അംഗമായി ഗോവിന്ദനെ കോപ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇ പി നിരാശഭരിതനുമായി. രണ്ടാം പിണറായി സര്‍കാര്‍ ഒന്നരവര്‍ഷം പിന്നിടും മുന്‍പേ ഇ പിയെ എല്‍ഡിഎഫ് കണ്‍വീനറാക്കി തണുപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും മുഖ്യമന്ത്രിയുടെ സര്‍വാധിപത്യം പാര്‍ട്ടിയിലും സര്‍കാരിലും തുടരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് വലിയ റോളൊന്നുമില്ലെന്ന് വൈകാതെ തിരിച്ചറിയുകയായിരുന്നു. 

EP Jayarajan | ഇ പിയും കളമൊഴിയുന്നു, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും; വീണ്ടും വിഭാഗീയതയുടെ ഉള്‍ച്ചൂടില്‍ സിപിഎം

എ വിജയരാഘവന്‍ പി ബി അംഗമായതിനെ തുടര്‍ന്നാണ് ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറായി ചുമതലയേല്‍ക്കുന്നത്. രാജ്ഭവന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് നടത്തിയ സമരത്തില്‍ ഇ പി പങ്കെടുക്കാതിരുന്നത് വലിയ ചര്‍ചയായിരുന്നു. തുടര്‍ന്ന്, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ഇ പിയുടെ  വിശദീകരണം. ഇ പിയുടെ അസാന്നിധ്യത്തോടെ കണ്ണൂര്‍ പാര്‍ടിയിലെ ഒരു അതികായകനായ നേതാവ് കൂടിയാണ് കളമൊഴിയുന്നത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലോ കല്യാശേരിയിലോ മത്സരിക്കാന്‍ സീറ്റ് ഇ പി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. പിണറായി കൊണ്ടുവന്ന രണ്ട് ടേം മത്സര നിബന്ധന  തോമസ് ഐസകിനെയും ജി സുധാകരനെയും പോലെ ഇ.പി ജയരാജന്റെയും രാഷ്ട്രീയഭാവിക്കു മുന്‍പില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ഹൈദരബാദ് പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞുവരുമ്പോഴാണ് ഇ പി ജയരാജന് പിന്‍കഴുത്തിന് വെടിയേല്‍ക്കുന്നത്. ഇതിനു ശേഷം ആരോഗ്യപരമായ വൈഷമ്യങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ സിപിഎമും സര്‍കാരിനും ജീവന്‍മരണ പോരാട്ടത്തിനിറങ്ങിയ വേളയില്‍ ഇ പിയെപ്പോലുള്ള മുതിര്‍ന്ന നേതാവ് സജീവരാഷ്ട്രീയം വിടുന്നത് സിപിഎമിനെ സംബന്ധിച്ചിടുത്തോളം കനത്ത തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Keywords: News, Kerala, Top-Headlines, Kannur, Politics, CPM, Kannur: CPM leader EP Jayarajan to ends active politics.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia