Arrested | ക്ഷേത്ര പരിസരത്ത് പൊലീസിനെ കൈയേറ്റം ചെയ്‌തെന്ന സംഭവം; 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kasargodvartha.com) ക്ഷേത്ര പരിസരത്ത് പൊലീസിനെ കൈയേറ്റം ചെയ്‌തെന്ന സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സി പി ജിഷ്ണു, സി കെ ആകര്‍ഷ്, പി കെ അഖില്‍, പി സുബിന്‍ എന്നിവരാണ് അറസ്റ്റിലായത്. എരഞ്ഞോളി പാലത്തിനടുത്ത ചത്തോംകണ്ടി ക്ഷേത്ര പരിസരത്താണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ക്ഷേത്ര പരിസരത്തെ രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ക്കിടയില്‍ തലശ്ശേരി എസ് ഐയും പൊലീസുകാരും നിലയുറപ്പിച്ചപ്പോള്‍ ഒരു വിഭാഗം പിന്മാറി. എന്നാല്‍ ബിജെപി അനുകൂലികളായ യുവാക്കള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. ഇവരാണ് പൊലീസ് സംഘവുമായി കലഹിച്ചത്. വാക്കേറ്റത്തിനിടയില്‍ എസ്‌ഐയുടെ യൂനിഫോം കോളറില്‍ കുത്തിപ്പിടിച്ചതോടെയാണ് ബലം പ്രയോഗിച്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
Keywords: Kannur, news, Kerala, Arrested, Crime, BJP, Top-Headlines, Kannur: Attack against police; 4 arrested.