സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി കണ്ണൂര്‍; ആദ്യ യാത്രക്കാരെ സ്വീകരിക്കാന്‍ മന്ത്രിമാരുടെ സംഘം
Dec 8, 2018, 16:13 IST
കണ്ണൂര്‍:(www.kasargodvartha.com 08/12/2018) സ്വന്തമായൊരു വിമാനത്താവളം എന്ന കണ്ണൂരിന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നം ഞായറാഴ്ച്ച യാഥാര്‍ത്ഥ്യമാകും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്വോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 9.55ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രാവിമാനം ഇരുവരും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ദിനത്തില്‍ പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലുണ്ടാവും.
അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ രാവിലെ ആറു മണിക്ക് സ്വീകരിച്ച് എയര്‍പോര്‍ട്ടിലെത്തിക്കുന്നത് മുതല്‍ ഉദ്ഘാടന പരിപാടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ കിയാല്‍ എം.ഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
ആദ്യവിമാനത്തിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിന് വായന്തോട്ട് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഏഴു മണിക്ക് ടെര്‍മിനല്‍ കെട്ടിടത്തില്‍ മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിക്കും. യാത്രക്കാരെ അലങ്കരിച്ച നാലു ബസുകളില്‍ ഏഴു മണിയ്ക്കകം വിമാനത്താവളത്തിലെത്തിക്കും.
തിരുവാതിരക്കളി, കളരിപ്പയറ്റ്, വനിതാ കോല്‍ക്കളി, മോഹനിയാട്ടം, ജുഗല്‍ബന്ദി, നാവികസേനയുടെ ബാന്റ് മേളം തുടങ്ങി ഉദ്ഘാടന വേദിയില്‍ രാവിലെ 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളികൊട്ടോടു കൂടി വിമാനത്താവളം ഉദ്ഘാടച്ചടങ്ങിന് തുടക്കമാവും.10 മണിക്കാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Kerala, Inauguration, Pinarayi-Vijayan,Kannur airport inauguration on sunday