Gold Seized | കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 80 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
May 27, 2022, 12:06 IST
കണ്ണൂർ: (www.kasargodvartha.com) കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 80 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ തൗഫീഖാണ് പിടിയിലായത്. കണ്ണൂര്‍ എയര്‍പോര്‍ട് കസ്റ്റംസും എയര്‍ ഇന്റലിജന്‍സ് യൂനിറ്റും നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
അബുദബിയില്‍ നിന്നെത്തിയ ഐഎക്‌സ് 716 എയര്‍ ഇൻഡ്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു തൗഫീഖ്. മിനി കൂളറില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 1516 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് അസിസ്റ്റന്റ് കമീഷനര്‍ ടിപി മുഹമ്മദ് ഫാഇസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
24 മണിക്കൂറിനിടെ കണ്ണൂരിൽ നിന്ന് 1.10 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ രണ്ട് സംഭവങ്ങളിലായി 30 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡിആർഐയും കണ്ണൂരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. വിമാനത്താവളത്തിനുള്ളിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 268 ഗ്രാം സ്വർണവും കർണാടക സ്വദേശിയിൽ നിന്നും 360 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

Keywords: Kannur Airport: Customs seized gold worth Rs 80 lakh, Kerala, Kannur, News, Top-Headlines,Airport, Kasaragod, Vidya Nagar, Police-station, Abudhabi, Investigation, Karnataka.
< !- START disable copy paste -->