Seized | കണ്ണൂരില്‍ 390 കിലോ ചന്ദനം പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kasargodvartha.com) കുറുമാത്തൂരില്‍ 390 കിലോ ചന്ദനം പിടിച്ചെടുത്തു. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് കുറുമാത്തൂര്‍ കൂനം റോഡിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ താല്‍ക്കാലിക ഷെഡില്‍ സംഭരിച്ച ചന്ദനം പിടികൂടിയത്. ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പിടികൂടിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുറുമാത്തൂര്‍ പഞ്ചായത് പരിധിയില്‍പെട്ട എം മധുസൂദനനാണ് പിടിയിലായത്. അതേസമയം ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട നിസാര്‍, ദിലീപന്‍ എന്നിവര്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വ്യക്തമാക്കി.
ചെത്തി ഒരുക്കി വില്‍പനക്ക് തയ്യാറാക്കിയ ആറ് കിലോ ചന്ദന മുട്ടികളും, മുറിച്ചു വച്ച 110 കിലോഗ്രാം ചന്ദന മരത്തടികളും, 275 കിലോഗ്രാം ചന്ദനപ്പൂളുമുള്‍പെടെ 390 കിലോയിലധികം ചന്ദനമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Kannur, news, Kerala, Top-Headlines, Crime, seized, arrest, Arrested, Kannur: 390 kg sandalwood seized, One arrested.