Arjun Ayanki | 'സ്ഥിരം കുറ്റവാളി'യെന്ന് പൊലീസ്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി
തിരുവനന്തപുരം: (www.kasargodvartha.com) കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. ഇതോടെ ഇനി ആറ് മാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കാനാകില്ല. നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.
'ഓപറേഷന്‍ കാവലി'ന്റെ ഭാഗമായാണ് സ്ഥിരം കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാപ്പ ചുമത്തിയതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ ആര്‍ ഇളങ്കോ അറിയിച്ചു. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമീഷനര്‍ നല്‍കിയ ശുപാര്‍ശ ഡിഐജി അംഗീകരിക്കുകയായിരുന്നു.
സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥനാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അകൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അര്‍ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണക്കടത്ത് ക്വടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിയുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
2021 ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31ന് കര്‍ശന ഉപാധികളോടെ ഹൈകോടതി ജാമ്യം അനുവദിച്ചു.
Keywords: news,Kerala,State,Thiruvananthapuram,case,Police,Kannur,Top-Headlines, Kaapa charge against Karipur gold case accused Arjun Ayanki