city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു ഡി എഫ് നിര്‍ദേശത്തെ തുടര്‍ന്ന് കെ സുധാകരന്‍ ചൊവ്വാഴ്ച്ച നിരാഹാരസമരം അവസാനിപ്പിക്കും, ഇനി നിയമ പോരാട്ടം

കണ്ണൂര്‍: (www.kasargodvartha.com 26/02/2018) കണ്ണൂരില്‍ കോണ്ടഗ്രസ് പ്രവര്‍ത്തകന്‍ ശുഐബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിയ നിരാഹാരസമരം ചൊവാഴ്ച്ച അവസാനിപ്പിക്കും. യു ഡി എഫ് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം ചൊവാഴ്ച്ച വൈകിട്ട് മൂന്നു മണിക്ക് നിരാഹാര സമരം അവസാനിപ്പിക്കുമെന്നും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കുമെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഉമ്മന്‍ചാണ്ടി, വയലാര്‍ രവി തുടങ്ങിയ നേതാക്കള്‍ നിരാഹാര അവസാനിപ്പിക്കുന്നതിന് സമരപന്തിലിലെത്തും.

കോടതിയില്‍ പോകാതെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. നിരാഹാരം കിടക്കുന്നത് നീതി കിട്ടുമെന്നോ സി.ബി.ഐ അനേഷണം പ്രഖ്യാപിക്കുമെന്നോ കരുതിയല്ല. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിനാണ്. കേസില്‍ ഗൂഢാലോചനക്ക് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയതിട്ടില്ല. പി.ജയരാജന്റെ വീട്ടില്‍ വളര്‍ന്ന ആകാശ് ഇങ്ങനൊരു കൃത്യം ചെയ്യുമ്പോള്‍ അത് ജയരാജന്‍ അറിയാതെന്ന് പറയുന്നത് വിശ്വസനീയമല്ല.

യു ഡി എഫ് നിര്‍ദേശത്തെ തുടര്‍ന്ന് കെ സുധാകരന്‍ ചൊവ്വാഴ്ച്ച നിരാഹാരസമരം അവസാനിപ്പിക്കും, ഇനി നിയമ പോരാട്ടം

ശുഐബിനെ കൊല്ലിച്ചവനെ പുറത്തുകൊണ്ടുവരും. കൊന്നവരെയല്ല, കൊല്ലിച്ചവനെയാണ് ശുഐബിന്റെ കുടുംബത്തിനും വേണ്ടതെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

സി.പി.എം ജില്ലാ നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ മടിക്കുന്നത്. മടിയിലുള്ളവനല്ലേ കുനിയാന്‍ മടിക്കൂയെന്ന് പിണറായി പറയാറുണ്ട്. ഈ ചൊല്ല് ഇപ്പോള്‍ പിണറായിക്കാണ് ബാധകമാവുക. പൊലീസ് അന്വേഷണത്തിലും സ്വാധീനമുണ്ടായിട്ടുണ്ട് എന്നുവേണം കരുതാം. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ ലഭിച്ചിട്ടില്ല. തൊണ്ടി മുതല്‍ ഇല്ലാതെ കേസ് കോടതിയില്‍ പോയാല്‍ അത് എങ്ങനെയാകുമെന്ന് സാധാരണകാര്‍ക്കുവെര അറിയാം. പ്രതികള്‍ സഞ്ചരിച്ച വാഹനം പിടികൂടിയതും ജയരാജന്റെ വീടിന് സമീപത്തുനിന്നാണ്. ഇതെല്ലാം കേസിലെ ഗൗരവം വര്‍ധിപ്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Top-Headlines, CBI, Investigation, UDF, , Murder-case, Court, Police,K Sudhakaran will stop hunger strike after the UDF proposal on Tuesday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia