city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Journalist died | റെയിൽ പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമ പ്രവർത്തകൻ മരിച്ചു

നീലേശ്വരം: (www.kasargodvartha.com) റെയിൽ പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമ പ്രവർത്തകൻ മരിച്ചു. മാതൃഭൂമി കണ്ണൂർ യൂനിറ്റ് സബ് എഡിറ്റർ കെ രജിത് (രജിത് റാം, 42) ആണ് മരിച്ചത്. നീലേശ്വരം കുഞ്ഞാലിൽകീഴിലെ അധ്യാപകരായ കെ കുഞ്ഞിരാമൻ - വിവി രമ ദമ്പതികളുടെ മകനാണ്.
                         
Journalist died | റെയിൽ പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമ പ്രവർത്തകൻ മരിച്ചു

വീട്ടിൽ നിന്ന് സാധനം വാങ്ങാൻ ഇറങ്ങിയ രജിതിനെ നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ സമീപവാസികൾ സഹകരണ ആശുപ്രതിയിലും മംഗ്ളൂറിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2016 മുതൽ കണ്ണൂർ യൂനിറ്റ് സബ് എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ കോഴിക്കോട് ഡെസ്കിലും ജോലി ചെയ്തിരുന്നു.

ഭാര്യ: സന്ധ്യ (ഫാർമസിസ്റ്റ്, ജില്ലാ ആയുർവേദ ആശുപത്രി, കാഞ്ഞങ്ങാട്).

മക്കൾ: അമേയ, അനേയ. സഹോദരങ്ങൾ: സരിത, പരേതനായ സജിത്.

Keywords:  Journalist who found injured near railway track, died, Nileshwaram,news,Top-Headlines,Kerala, Kasaragod, Railway station, Hospital, Kannur, Kozhikode, Mangalore, Dead body. Journalist.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia