ജാവ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു; പുതിയ ഷോറൂം കണ്ണൂരില്‍ തുറന്നു
Apr 15, 2019, 11:55 IST
കണ്ണൂര്‍: (www.kasargodvartha.com 15.04.2019) മോട്ടോര്‍ സൈക്കിള്‍ ഇതിഹാസമായ ജാവയുടെ പുതിയ ഷോറൂം കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജാവയുടെ സംസ്ഥാനത്തെ ഏഴാമത്തെ ഷോറൂമാണിത്. കണ്ണൂര്‍, പള്ളിക്കുന്ന് ചെട്ടിപീടികയിലാണ് ലെജെന്‍ഡ്‌സ് ജാവയുടെ പുതിയ ഷോറൂം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് ഡീലര്‍ഷിപ്പുകള്‍.
100 ഡീലര്‍ഷിപ്പുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. കണ്ണൂര്‍ ഉള്‍പ്പെടെ ഇപ്പോള്‍ 96 ഡീലര്‍ഷിപ്പുകളായി. ജാവാ മോട്ടോര്‍സൈക്കിള്‍ നവംബറിലാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ ജാവ നേടിയ ജനപ്രീതി അമ്പരിപ്പിക്കുന്നതാണെന്ന് ക്ലാസിക് ലെജന്‍ഡ്‌സ് സിഇഒ ആഷിഷ് ജോഷി പറഞ്ഞു. പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ കേരളത്തിലെ മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ഹരമാണ്.
ജാവയും ജാവ 42-ഉം ബ്രാന്‍ഡിന്റെ ദീപശിഖാ വാഹകരാണ്. ഏറ്റവും പുതിയ 293 സിസി, ലിക്വിഡ് കൂള്‍സ്, സിംഗിള്‍ സിലിണ്ടര്‍, ഡി ഒ എച്ച് സി എന്‍ജിന്‍ പുതിയ ജാവയെ അക്ഷരാര്‍ത്ഥത്തില്‍ യഥാര്‍ത്ഥ മോഡേണ്‍ ക്ലാസിക് ആക്കി മാറ്റുന്നു.ഡബിള്‍ ക്രാഡില്‍ ചേസിസ് റൈഡിങ്ങിന് നവ്യാനുഭൂതിയാണ് പകരുക.167,000 രൂപയാണ് ജാവയുടെ വില. ജാവ 42-ന്റെ വില 158,000 രൂപയും. ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പിന്റെ വില യഥാക്രമം 175,942 രൂപയും 166,942 രൂപയും. ഡീലര്‍ഷിപ്പില്‍ ബുക്കിംഗ് സൗകര്യവുമുണ്ട്.
ഇറ്റാലിയന്‍ സാങ്കേതിക വിദ്യയുടെ മികവുറ്റ മിശ്രണമാണ് പുതിയ ജാവ എഞ്ചിന്‍. 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ ഡി ഒ എച്ച് സി എഞ്ചിന്‍ ഒരു ക്ലാസിക് ജാവാ അനുഭവമാണ് നല്‍കുക. 27 ബിച്ച്പിയും 28 എന്‍ എം ടോര്‍ക്കും അടങ്ങുന്ന പായ്ക്ക് പുതിയ ജാവയെ വ്യത്യസ്തമാക്കുന്നു. ജി എസ് ഢക ചട്ടങ്ങള്‍ അനുസരിച്ചാണ് എഞ്ചിന്‍ പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kannur, Business, Jawa show room opened in Kannur
< !- START disable copy paste -->