കവളപ്പാറ ദുരന്തമേഖലയില്‍ സേവനത്തിലേര്‍പെട്ട് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പയ്യന്നൂരില്‍ ലോറിയുമായി കൂട്ടിയിടിച്ചു; 6 പേര്‍ക്ക് പരിക്ക്, അപകടത്തില്‍പെട്ടത് ഐ ആര്‍ ഡബ്ല്യു വോളണ്ടിയര്‍മാര്‍
Aug 21, 2019, 10:46 IST
പയ്യന്നൂര്‍: (www.kasargodvartha.com 21.08.2019) കവളപ്പാറ ദുരന്തമേഖലയില്‍ സേവനത്തിലേര്‍പെട്ട് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പയ്യന്നൂരില്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കാസര്‍കോട് നിന്നും പുറപ്പെട്ട ഐ ആര്‍ ഡബ്ല്യു വോളണ്ടിയര്‍മാരാണ് അപകടത്തില്‍പെട്ടത്.
പരിക്കേറ്റ അഷ്‌റഫ് ബായാര്‍, ഷരീഫ്, അബ്ദുല്‍ ലത്വീഫ്, കെ പി ഖലീല്‍, മുഹമ്മദ് ഇല്യാസ്, നൗഷാദ് എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഷരീഫിന്റെ പരിക്ക് ഗുരുതരമുള്ളതാണ്. ഷരീഫിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കരിവെള്ളൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ എതിരെ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. കവളപ്പാറ ദുരന്തത്തില്‍ ഏറ്റവും ശാസ്ത്രീയവും സാഹസികവുമായ സേവനം നടത്തി പ്രശംസ നേടിയ ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള സന്നദ്ധ സേവന സംഘടനയാണ് ഐ ആര്‍ ഡബ്ല്യു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Payyanur, Kannur, Top-Headlines, Lorry, Accident, IRW volunteers met with accident in Payyannur
< !- START disable copy paste -->