16കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പില്‍ ബലാത്സംഗത്തിനിരയാക്കി; നഗ്‌നചിത്രമെടുത്തശേഷം വീണ്ടും വഴങ്ങാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നചിത്രം ഹോസ്റ്റല്‍ വാര്‍ഡനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു, കാസര്‍കോട് സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസിന്റെ അന്വേഷണം
Aug 26, 2019, 20:59 IST
തളിപ്പറമ്പ്: (www.kasargodvartha.com 26.08.2019) 16കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പില്‍ ബലാത്സംഗത്തിനിരയാക്കി. പിന്നീട് നഗ്‌നചിത്രമെടുത്തശേഷം വീണ്ടും വഴങ്ങാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നചിത്രം ഹോസ്റ്റല്‍ വാര്‍ഡനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത കാസര്‍കോട് സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സംഭവം നടന്ന സ്ഥലം തളിപ്പറമ്പായതിനാല്‍ തളിപ്പറമ്പ് പോലീസിന് കൈമാറിയത്. കാസര്‍കോട് മുള്ളേരിയയിലെ ടി കെ അജ്മല്‍ (28) ആണ് തളിപ്പറമ്പ് ചുഴലി സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ ബന്ധുക്കള്‍ക്കൊപ്പമെത്തിയ 16കാരിയെ അജ്മല്‍ പരിചയപ്പെടുകയും പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിക്കുകയും വാട്‌സ്ആപ്പ് ചാറ്റിംഗ് നടത്തുകയുമായിരുന്നു. 2017 ജൂലൈയില്‍ പെണ്‍കുട്ടിയോട് തളിപ്പറമ്പ് ടൗണിലേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ടൗണിലെത്തിയ പെണ്‍കുട്ടിയെ ദേശീയപാതയില്‍നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയ അജ്മല്‍ ധര്‍മശാലയിലെ ടൈല്‍ കടക്ക് പിറകിലുള്ള ആളൊഴിഞ്ഞ പറമ്പില്‍വെച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌നചിത്രം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്നും വഴങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് നഗ്‌നചിത്രം കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും പെണ്‍കുട്ടി വഴങ്ങിയില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടി പഠിക്കുന്ന തേഞ്ഞിപ്പലത്തെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനും വീട്ടുകാര്‍ക്കും നഗ്‌നചിത്രം അയച്ചുകൊടുക്കുകയായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ ചൈല്‍ഡ് ലൈന്‍ അധികാരികള്‍ക്ക് വിവരം കൈമാറിയതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും തളിപ്പറമ്പ് പോലീസിന് അന്വേഷണം കൈമാറുകയുമായിരുന്നു. അജ്മല്‍ നിരവധി പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ വലയിലാക്കിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, news, Top-Headlines, kasaragod, Crime, Police, Investigation, Investigation against Youth for cheating minor girl
< !- START disable copy paste -->