city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Peace Award | എംടിപി അബ്ദുല്‍ ഖാദറിന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എഡ്യുകേറ്റഴ്സ് ഫോര്‍ വേള്‍ഡ് പീസിന്റെ സമാധാന പുരസ്‌കാരം

തൃക്കരിപ്പൂര്‍: (www.kasargodvartha.com) ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എഡ്യുകേറ്റഴ്സ് ഫോര്‍ വേള്‍ഡ് പീസ് (IAEWP) കാസര്‍കോട് ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ സമാധാന പുരസ്‌കാരം എംടിപി അബ്ദുല്‍ ഖാദറിന്. വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക, ജീവകാരുണ്യ മേഖലകളിലുള്ള നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
          
Peace Award | എംടിപി അബ്ദുല്‍ ഖാദറിന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എഡ്യുകേറ്റഴ്സ് ഫോര്‍ വേള്‍ഡ് പീസിന്റെ സമാധാന പുരസ്‌കാരം

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറുപേരാണ് എന്‍ജിനീയര്‍ എംടിപി അബ്ദുല്‍ ഖാദര്‍. നിശബ്ദനായ പരോപകാരി. ഇടംകൈ ചെയ്യുന്നത് വലംകൈ അറിയരുതെന്ന നിര്‍ബന്ധ ബുദ്ധിയുള്ളയാള്‍. ജാതി, മതം, കുലം, ഗോത്ര പരിഗണനകളില്ലാതെ നിരവധി ദരിദ്ര കുടുംബങ്ങള്‍ക്ക് കയറിക്കിടക്കാന്‍ ഇടമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അനേകര്‍ക്ക് ചികിത്സാ ധനസഹായം നല്‍കിയ കൈകളാണിത്.

ഫുട്‌ബോളില്‍ കാസര്‍കോട് ജില്ലക്ക് പേരും പ്രശസ്തിയുമുണ്ടാക്കുന്നതിന് മുന്നില്‍ നിന്നയാള്‍. എണ്ണമറ്റ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ജീവിതവും ഉയരങ്ങള്‍ താണ്ടാന്‍ മാര്‍ഗവുമൊരുക്കി.

തൃക്കരിപ്പൂരിന്റെ സര്‍വതോന്മുഖ നേട്ടങ്ങളില്‍ നേതൃസ്ഥാനത്തു നിന്നു. നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിലും ഇദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. എണ്‍പത് പിന്നിട്ടിട്ടും തൃക്കരിപ്പൂരിന്റെ വിവിധ മേഖലകളില്‍ സ്ഥിരോത്സാഹിയായി ഇദ്ദേഹമുണ്ടെന്ന് ജൂറി വിലയിരുത്തി. സംസ്ഥാന ചാപ്റ്റര്‍ കണ്‍വീനര്‍ എസ് ഹരീഷ് , ജില്ലാ ചെയര്‍മാന്‍ എ ഹമീദ് ഹാജി, സെക്രടറി കൂക്കാനം റഹ്മാന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Keywords: News, Kerala, Award, Top-Headlines, Kannur, International, International Association of Educators, World Peace Award, MTP Abdul Qader, International Association of Educators for World Peace Award to MTP Abdul Qader.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia