ആ പിഞ്ചുമോന്റെ ജീവന്‍ വിധി തട്ടിയെടുത്തു; മിഷന്‍ കണ്ണൂരില്‍ അവസാനിപ്പിച്ചു
Dec 18, 2019, 23:35 IST
കാസര്‍കോട്: (www.kasargodvartha.com 18.12.2019) ഹൃദയത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് അടിയന്തിരമായി ആംബുലന്‍സില്‍ കൊണ്ടുപോവുകയായിരുന്ന പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. പയ്യന്നൂര്‍ സ്വദേശി നൗഫലിന്റെയും ചിത്താരി സ്വദേശിനി ആഇഷയുടെയും രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.
മംഗളൂരുവില്‍നിന്നും 6.45 മണിയോടെയാണ് എല്ലാവിധ സൗകര്യവുമുള്ള ആംബുലന്‍സില്‍ എറണാകുളത്തേക്ക് പുറപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴി വഴിയൊരുക്കാന്‍ ആഹ്വാനവുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും സന്നദ്ധ സംഘടനകളും നാട്ടുകാരും കൈകോര്‍ത്ത് കുഞ്ഞിനെ എറണാകുളത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ആംബുലന്‍സില്‍ കണ്ണൂരിലെത്തിയപ്പോള്‍ കുഞ്ഞിന്റെ ജീവന്‍ നിലച്ചത്. കണ്ണൂരിലെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതിനാല്‍ മിഷന്‍ കണ്ണൂരില്‍ അവസാനിപ്പിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശാസ്ത്രക്രിയ നടത്തുന്നതിന് എറണാകുളം അമൃത ആശുപത്രിയില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തുനില്‍ക്കുമ്പോഴാണ് ആ ദു:ഖ വാര്‍ത്ത എത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Top-Headlines, Death, Child, Kannur, Government, Ambulance, Infant died; Mission ended in Kannur