Attacked | പ്രണയപ്പക: 'കാമുകിയെ തേടിയെത്തിയ യുവാവ് മൂന്ന് പേരെ കുത്തി വീഴ്ത്തി' പ്രതി കസ്റ്റഡിയിൽ
Jan 23, 2024, 18:41 IST
പയ്യന്നൂർ: (KasargodVartha) പ്രണയപ്പകയെ തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് മൂന്നുപേരെ കുത്തി വീഴ്ത്തിയതായി പരാതി. പിലാത്തറക്ക് സമീപത്തെ സി കെ മധു (47), സഹോദരപുത്രൻ സി കെ സജിത് (34), ഭാര്യ അഞ്ജന (19) എന്നിവർക്കാണ് കുത്തേറ്റത്. പരുക്കേറ്റവരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 9.45 മണിയോടെയാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ റബനീഷിനെ (20) പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജിതിൻ്റെ വിവാഹം മൂന്ന് മാസം മുമ്പാണ് നടന്നത്. ഇയാൾ വിവാഹം ചെയ്‌ത പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വീട്ടിൽ അതിക്രമിച്ചെത്തിയ യുവാവ് സജിതിൻ്റെ ഭാര്യയെ കാണാനെത്തിയപ്പോൾ വീട്ടുകാർ തടഞ്ഞതോടെയാണ് കൈയിൽ കരുതിയ കത്തി കൊണ്ട് കുത്തി വീഴ്ത്തിയതെന്നാണ് പറയുന്നത്. കുത്തേറ്റ മധുവിന്റെ കൈഞരമ്പ് മുറിഞ്ഞു. ഇയാളെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള യുവാവിനെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Kannur, Attacked, Jilted lover attacked 19-year-old girl and other two persons.
< !- START disable copy paste -->