കണ്ണൂരില്‍ ഐസ്‌ക്രീം ബോംബ് പൊട്ടി 2 കുട്ടികള്‍ക്ക് പരിക്ക്
May 4, 2021, 16:32 IST
കണ്ണൂര്‍: (www.kasargodvartha.com 04.05.2021) കണ്ണൂരില്‍ ഐസ്‌ക്രീം ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ഒന്നര വയസും അഞ്ച് വയസുമുളള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍ ഇരിട്ടിക്കടുത്ത് പടിക്കച്ചാലിലാണ് സംഭവം. പറമ്പില്‍ നിന്നും കിട്ടിയ ഐസ് ക്രീം ബോള്‍ എടുത്തു കളിക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ അഞ്ചു വയസുകാരന്‍ പരിയാരം മെഡികല്‍ കോളജില്‍ ചികിത്സയിലാണ്. പൊട്ടിയത് ഐസ്‌ക്രീം ബോംബാണെന്നും പരിശോധന തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.