കണ്ണൂര്‍ പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല
കണ്ണൂര്‍: (www.kasargodvartha.com 23.08.2021) കണ്ണൂരില്‍ റോഡരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ പൊതുവാച്ചേരിയിലാണ് സംഭവം. ചാക്കില്‍ കെട്ടിയ നിലയില്‍ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
അതേസമയം ആഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക് മരം മോഷണം പോയതുമായി ബന്ധപ്പെട്ട് ഒരാള്‍ ചില വിവരങ്ങള്‍ പൊലീസിന് കൈമാറിയിരുന്നു. ഇയാളെ രണ്ട് ദിവസമായി കാണാനില്ലെന്ന് പൊലീസ് പറയുന്നു. ഈ വിവരങ്ങള്‍ നല്‍കിയ ആളാണോ കൊലചെയ്യപ്പെട്ടത് എന്നാണ് പൊലീസിന്റെ സംശയം.
Keywords: News, Kerala, State, Kannur, Top-Headlines, Dead Body, Road, Police, Case, Human body found in a sack on roadside in Kannur