സ്വാമിഗോപാല്‍ജിയുടെ തിരോധാനം: ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു
Dec 3, 2011, 10:46 IST
Swami gopal ji |
പയ്യന്നൂരിലെ പത്രപ്രവര്‍ത്തകനായ പീറ്റര്‍ ഏഴിമല അഡ്വ. ടി.വി.ജയകുമാര്‍ നമ്പൂതിരി മുഖേന സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഡി.ജി.പി, തളിപ്പറമ്പ ഡി.വൈ.എസ്.പി, പയ്യന്നൂര്‍ എസ്.ഐ, സി.ബി.ഐ കൊച്ചിയൂണിറ്റ് എസ്.പി എന്നിവരെ കക്ഷി ചേര്‍ത്ത് കൊണ്ടാണ് ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പിന്നീട് കേന്ദ്രഗവര്‍മെന്റിനെ കൂടി കക്ഷി ചേര്‍ത്തിട്ടുണ്ട്.
വെങ്ങര സ്വദേശിയായ ഗോപാല്‍ജി 69-70 കാലഘട്ടത്തില്‍ പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരണം തുടങ്ങിയ 'വീരാട്' എന്ന പത്രത്തിന്റെ അണിയറ ശില്‍പ്പിയായിരുന്നു. 10വര്‍ഷക്കാലം ഈ പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പതിനെട്ട് വര്‍ഷക്കാലം പാലക്കാട് ശ്രീവിദ്യാശ്രമം സ്ഥാപിച്ച് ആശ്രമജീവിതം നയിച്ച അദ്ദേഹം പിന്നീട് കുന്നരു മൂകാംബിക ക്ഷേത്രത്തിന് സമീപം കുറച്ച് സ്ഥലം വാങ്ങി താമസമാരംഭിച്ചു. എഴുത്തും വായനയും ആധ്യാത്മിക പ്രഭാഷണവുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ശ്രീരാമ മിഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗോപാല്‍ജി മുന്‍കൈയെടുത്ത് ജനങ്ങളില്‍ നിന്ന് പണം സമാഹരിച്ച് രാമന്തളി പരുത്തിക്കാട്ട് നിര്‍മ്മാണമാരംഭിച്ച ഹനുമാന്‍ പ്രതിമയുടെ മുക്കാല്‍ഭാഗത്തോളം പൂര്‍ത്തിയായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ തിരോധാനം.
Keywords: Kannur, Payyanur, Missing, court, Case