city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രളയം: ദുരിത ബാധിതര്‍ക്കു വേണ്ടി അളവറ്റ സഹായങ്ങള്‍

പ്രളയ ദുരിതമനുഭവിക്കുന്നവയ്ക്ക് കാസര്‍കോട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്

കാസര്‍കോട്: (www.kasargodvartha.com 21.08.2018) പ്രളയ ദുരിതമനുഭവിക്കുന്നവയ്ക്ക് കാസര്‍കോട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘം അഞ്ചു ലക്ഷം രൂപ നല്‍കി. ചെക്ക് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് കാസര്‍കോട് സഹകരണവകുപ്പിനെ ഏല്‍പ്പിച്ചു.
പ്രളയം: ദുരിത ബാധിതര്‍ക്കു വേണ്ടി അളവറ്റ സഹായങ്ങള്‍

പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ആര്‍ട് ഓഫ് ലിവിംഗ്

കണ്ണൂര്‍: പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ജീവനകലയുടെ രാജ്യാന്തര ആസ്ഥാനമായ ബംഗളൂരു ആശ്രമത്തില്‍ 'ദുരിതാശ്വാസ സംഭരണകേന്ദ്രം' പ്രവര്‍ത്തിച്ചുതുടങ്ങിയതായി ആര്‍ട് ഓഫ് ലിവിംഗ് ഭാരവാഹികള്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യവുമായി വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്. കൈയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം പത്തു ടണ്‍ അവശ്യസാധനങ്ങള്‍ ബംഗളൂരു ആശ്രമത്തില്‍ നിന്നും ക്യാമ്പുകളില്‍ എത്തിച്ചു കഴിഞ്ഞു.

സാഹോദര്യത്തിന്റെ വിളംബരവുമായി ആര്‍ട് ഓഫ് ലിവിംഗ് ദുരിതാശ്വാസപ്രവര്‍ത്തനം തുടരുകയാണ്. കണ്ണൂര്‍, കാസര്‍കോട് മേഖലയില്‍ നിന്നും കൂറ്റന്‍ ട്രക്കുകളില്‍ അവശ്യ വസ്തുക്കളുടെ ശേഖരം തുടര്‍ച്ചയായി അയച്ചുകൊണ്ടിരിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
പ്രളയം: ദുരിത ബാധിതര്‍ക്കു വേണ്ടി അളവറ്റ സഹായങ്ങള്‍

ദുരിതാശ്വാസ ഫണ്ടിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കി

കാസര്‍കോട്: കേരളാ സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് മുട്ടത്തോടി ഫ്ളാറ്റ് അലോട്ടീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 50,000 രൂപ സംഭാവന നല്‍കി. തുക അസോസിയേഷന്‍ പ്രസിഡണ്ട് എം പത്മാക്ഷന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് കൈമാറി.

അസോസിയേഷന്‍ സെക്രട്ടറി എം.ആര്‍. ദേവരാജ്, വൈസ് പ്രസിഡണ്ട് എം.എ. ഹുസൈന്‍, ട്രഷറര്‍ കെ. സുകുമാരന്‍, ഡോ. എ.എന്‍. മനോഹരന്‍, പി.വി. അന്‍വര്‍ അലി എന്നിവര്‍ സംബന്ധിച്ചു.
പ്രളയം: ദുരിത ബാധിതര്‍ക്കു വേണ്ടി അളവറ്റ സഹായങ്ങള്‍

പെരുന്നാള്‍ ആഘോഷം മാറ്റിവെച്ച് തുക പ്രളയ ബാധിതര്‍ക്ക് നല്‍കിയ കുട്ടികള്‍ക്ക് പോലീസിന്റെ പെരുന്നാള്‍ സമ്മാനം

കാസര്‍കോട്: പെരുന്നാള്‍ ആഘോഷം മാറ്റിവെച്ച് ആ തുക പ്രളയ ബാധിതര്‍ക്കിടയിലെ കുട്ടികള്‍ക്ക് നല്‍കാനായി പുത്തനുടുപ്പുകളും ചെരുപ്പുകളും വാങ്ങി ജനമൈത്രി പോലീസിനെ ഏല്‍പിച്ച ബളാലിലെ മൂന്ന് കുട്ടികള്‍ക്ക് പോലീസിന്റെ വക പെരുന്നാള്‍ സമ്മാനം. ബളാലിലെ എല്‍.കെ. ബഷീറിന്റെ മക്കളായ ഹാഷിറിനും നബീലിനും സഹോദരി പുത്രന്‍ യാസിനുമാണ് ചൊവ്വാഴ്ച ഉച്ചയോടെ വെള്ളരിക്കുണ്ട് സി.ഐ. എം സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മധുരവുമായി ഇവരുടെ വീട്ടില്‍ എത്തിയത്.

പെരുന്നാള്‍ ആഘോഷം മാറ്റിവെച്ച് ദുരിത ബാധിതരെ സഹായിക്കാന്‍ കൈകോര്‍ത്ത മൂവര്‍ സംഘത്തെ കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വെള്ളരിക്കുണ്ട് പോലീസ് കുട്ടികളെ അവരുടെ വീട്ടില്‍ എത്തി നേരില്‍ കണ്ട് അഭിനന്ദിക്കുവാനും അവര്‍ക്ക് പെരുന്നാള്‍ മധുരവും നല്‍കാനും തയ്യാറായത്.
പ്രളയം: ദുരിത ബാധിതര്‍ക്കു വേണ്ടി അളവറ്റ സഹായങ്ങള്‍

പ്രളയ ദുരിത ബാധിതര്‍ക്ക് ലക്കിസ്റ്റാര്‍ കീഴൂരിന്റെ കൈത്താങ്ങ്

കീഴൂര്‍: ലക്കിസ്റ്റാര്‍ കീഴൂരിന്റെ പ്രളയ ബാധിതര്‍ക്ക് ഒരു കൈത്താങ്ങ് പരിപാടിയുടെ രണ്ടാം ഘട്ടം 13 ലക്ഷം രൂപയുടെ പുതുവസ്ത്രങ്ങളും, പായ ബെഡ്ഷീറ്റ്, കുട്ടികളുടെ വസ്ത്രം, നാപ്കിന്‍സ്, മരുന്നുകള്‍, ലെഗിന്‍സ്, ലഘു ഭക്ഷണ സാധനങ്ങള്‍, വെള്ളം മുതലായവ ക്ലബ്ബ് പ്രസിഡണ്ട്  എ സെഡ് സഹീര്‍ കാസര്‍കോട് തഹസില്‍ദാര്‍ എ അബ്ദുര്‍ റഹ് മാന്‍, എം എ സിറാര്‍ ഹാജി, മറ്റു ക്ലബ്ബ് മെമ്പര്‍മാരുടെയും സാന്നിധ്യത്തില്‍ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന് കൈമാറി.

ക്ലബ് സെക്രട്ടറി മുക്താര്‍, ഇഖ്ബാല്‍, ഉബൈദ്, സുബൈര്‍, അബ്ദുല്‍ ഖാദര്‍ കല്ലട്ര, അലി, അഷ്‌റഫ് ബേക്കല്‍, അഹ് മദ്, ഷാനവാസ്, ബാത്തിഷ, ശിഹാബ്, ബദ്റു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രളയം: ദുരിത ബാധിതര്‍ക്കു വേണ്ടി അളവറ്റ സഹായങ്ങള്‍

മാതൃകയായി പൊടിപ്പളളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം

കാസര്‍കോട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വസ്ത്രം, അരി, കുടിവെളളം മറ്റു ഭക്ഷണ വസ്തുക്കള്‍ കാസര്‍കോട് ഗവ. കോളേജില്‍ ജില്ലാ കലക്ടറുടെ ദുരിതാശ്വാസ വിഭവസമാഹരണ കേന്ദ്രത്തില്‍ എത്തിച്ചു നല്‍കി.

ആചാരസ്ഥാനികരായ ശ്രീ അമ്പാടി കാരണവര്‍, ശ്രീ നാരായണ കാരണവര്‍ ക്ഷേത്രഭാരവാഹികളായ രാഘവന്‍ കനകത്തോടി, പുരുഷോത്തമന്‍ കോളാരി, ശ്രീധരന്‍ മാസ്റ്റര്‍, ശശിധരന്‍ ചേടിക്കാനം, രാമന്‍,  ഗംഗാധരന്‍ പളളത്തടുക്ക, ജനാര്‍ദനന്‍ പൂജാരിമൂല, കൃഷണന്‍ പാവൂര്‍, പ്രസാദ് കടുമ്പ് എന്നിവര്‍ സംബന്ധിച്ചു.

പ്രളയം: ദുരിത ബാധിതര്‍ക്കു വേണ്ടി അളവറ്റ സഹായങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kannur, Top-Headlines, helping hands, Helping hands for Flood affected peoples
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia