പ്രളയത്തില്‍ കണ്ണൂരില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു, 2 വയസുകാരന്‍ മരിച്ചത് മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് വെള്ളത്തിലേക്കിറങ്ങിയപ്പോള്‍
Aug 11, 2019, 00:27 IST
കണ്ണൂര്‍: (www.kasargodvartha.com 11.08.2019) ശക്തമായ മഴ തുടരുന്ന കണ്ണൂരില്‍ രണ്ടു വയസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ കാലവര്‍ഷത്തെ തുടര്‍ന്നുള്ള മരണം ജില്ലയില്‍ ആറായി. പുന്നോല്‍ താഴെ വയലില്‍ പവിത്രം ഹൗസില്‍ നിധിന്റെ മകന്‍ ആര്‍വിന്‍ (രണ്ട്), പയ്യന്നൂര്‍ കാനായി മുത്തത്തിയിലെ വെളുത്തൂരി കൃഷ്ണന്‍ (60), ഉളിക്കല്‍ കാലാങ്കിയിലെ പുളിമൂട്ടില്‍ ദേവസ്യ (62) എന്നിവരാണു മരിച്ചത്.
പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്റെ മകന്‍ ആര്‍ബിന്‍ ആണ് മരണപ്പെട്ട രണ്ടുവയസ്സുകാരന്‍. വീട്ടിനടുത്ത വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം. വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യ (62), പയ്യന്നൂര്‍ കോറോം മുതിയലം സ്വദേശി കൃഷ്ണന്‍ (62) എന്നിവരാണ് ശനിയാഴ്ച മരണപ്പെട്ട മറ്റു രണ്ടു പേര്‍. ഇരുവരും വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. പുളിങ്ങോം ആറാട്ട് കടവ് കോളനിയിലെ പുതിയ വീട്ടില്‍ പത്മനാഭന്‍ (51) വെള്ളിയാഴ്ച രാത്രി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് വെള്ളത്തിലേക്കിറങ്ങിയ കുരുന്നാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ 10. 30 ഓടെയാണ് സംഭവം. കുട്ടിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. പരിസരം മുഴുവനായി വെള്ളക്കെട്ട് ഭീഷണി നിലനില്‍ക്കുന്നുണ്ട്. കുട്ടിയെ നാട്ടുകാരും പൊലിസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
Keywords: Kerala, Kannur, news, Death, Payyanur, Trending, Top-Headlines, Parents, Heavy Rain: 3 die in Kannur